കേരളം

kerala

independence day special programme: ‘ഇന്ത്യ രാഗ് 2023’; ഒരു വേദി, ഏഴ് ഇന്ത്യൻ ഭാഷകളില്‍ ദേശഭക്തി ഗാനം: മെഗാ പരിപാടി ചാലപ്പുറം ഗണപത് സ്‌കൂളില്‍

By

Published : Aug 11, 2023, 3:41 PM IST

Updated : Aug 11, 2023, 4:21 PM IST

കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകളിലെ ഗാനങ്ങളാണ് കുട്ടികൾ ആലപിക്കുന്നത്.

Independence Day  സ്വാതന്ത്ര്യ ദിനം  എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം  ഇന്ത്യ രാഗ് 2023  India Raag 2023  ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻ്ററി സ്‌കൂൾ  Ganpat Model Girls Higher Secondary School  patriotic songs in different languages
ഇന്ത്യ രാഗ് 2023

മെഗാ ദേശഭക്തി ഗാനവുമായി ചാലപ്പുറം ഗണപത് സ്‌കൂൾ

കോഴിക്കോട് :എഴുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാഘോഷം ചരിത്ര നിമിഷമാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ചാലപ്പുറത്തെ ഗവ: ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു ദേശഭക്തി ഗാനം അണിയറയിൽ ഒരുങ്ങുകയാണ്. 15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ ഏഴ് ഇന്ത്യൻ ഭാഷകളുടെ സാന്നിധ്യമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകളാണ് ഒത്തുചേരുന്നത്. ഗാനം ആലപിക്കുന്നവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്നതാണ് മറ്റൊരു വലിയ സവിശേഷത. 1800 ലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന മെഗാ ദേശഭക്തി ഗാനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നാണ് പേരിട്ടിരിക്കുന്നത്.

ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ അങ്കണത്തിൽ 'ഇന്ത്യ രാഗ്' ആലപിക്കും. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്‌ടു വരെയുള്ള മിടുക്കികൾ അന്നൊരു തരംഗം സൃഷ്‌ടിക്കും. കുട്ടികൾക്കൊപ്പം എഴുപത്തി അഞ്ചോളം വരുന്ന അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും പിന്നണിയിൽ അണിനിരക്കുന്നുണ്ട്.

'പാട്ട് അറിയാത്ത കുട്ടി എന്നൊന്നില്ല. സംഗീതം ആസ്വദിക്കുന്ന ആർക്കും പാടാം. അവരിൽ ആരെയും ഒഴിവാക്കില്ല. പല പരിപാടികളിലും പങ്കെടുക്കാൻ പറ്റാത്ത കുട്ടികളുടെ ദുഃഖം ഞാൻ കണ്ടതാണ്. അവരെയെല്ലാം കോർത്തിണക്കാനുള്ള എത്രയോ കാലത്തെ ആഗ്രഹമാണ് പൂവണിയാൻ പോകുന്നത്.' പരിപാടിക്ക് ചുക്കാൻ പിടിക്കുന്ന സ്‌കൂളിലെ സംഗീതാധ്യാപിക മിനി ഡി.കെ പറയുന്നു.

കന്നഡ ഗാനം 'നന്ന ദേശ നന്ന ഉസിരു', സംസ്‌കൃത ഗാനം 'ജയതി ജയതി ഭാരത മാതാ', തമിഴ് ഗാനം 'പാറുക്കുള്ള നല്ല നാട്', തെലുഗു ഗാനം 'സംഘാടനം ഒക യജ്ഞം', കൊങ്കണി ഗാനം 'ഹർ ഹത് സത് രംഗ്', ഹിന്ദി ഗാനം 'ചന്ദൻ ഹേ മതി മേരേ ദേശ് കി', മലയാളം ഗാനം 'ജയ ജയ ജയ ജന്മഭൂമി' എന്നിവയാണ് കുട്ടികൾ പാടുക.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, ഭിന്നശേഷിക്കാരായ നിരവധി പേർ, പലതരം വൈകല്യങ്ങൾ ഉള്ളവർ.. എല്ലാം മറന്ന് അതിരുകൾ ഭേദിച്ച് അവർ ഒന്നിക്കുകയാണ്. ഇന്ത്യ എന്ന ബഹുസ്വരതയെ കുറിച്ച് ചിന്തിക്കാനും, വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമമാണിത്.

15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് പശ്ചാത്തല സംഗീതം ലൈവായി നൽകുന്നത് സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്‌ണ (ബേയ്‌സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ്.

Last Updated :Aug 11, 2023, 4:21 PM IST

ABOUT THE AUTHOR

...view details