കേരളം

kerala

കൂറ്റഞ്ചേരി ഗുണ്ടാ ആക്രമണക്കേസ്; പ്രതി വിബീഷ് അറസ്റ്റില്‍

By ETV Bharat Kerala Team

Published : Jan 6, 2024, 7:40 PM IST

Gunda Attack Accused Arrested : വിബീഷിനൊരു വിളിപ്പേരുണ്ട്, ബെന്നിച്ചെക്കന്‍ പേര് കേട്ടാല്‍ ആര്‍ക്കും ഭയം തോന്നില്ല. എന്നാല്‍ ബെന്നിച്ചെക്കനെന്ന 25 കാരന്‍റെ ക്രമിനല്‍ സ്വഭാവവും ക്രിമിനല്‍ ബുദ്ധിയും ആരെയും ഭയപ്പെടുത്തും.

കുറ്റഞ്ചേരി ഗുണ്ട  Gunda Attack  Gunda Attack calicut  Accused Arrested  Gunda kerala  kappa act kerala
Gunda Attack Accused Arrested

കോഴിക്കോട് : ചേവായൂർ കണ്ണാടിക്കൽ കൂറ്റഞ്ചേരി ഉത്സവത്തിനിടെ ഉണ്ടായ അടിപിടി കേസിൽ പരിക്കേറ്റ പറമ്പിൽ ബസാർ സ്വദേശിയെ ആശുപത്രിയിൽ വെച്ച് മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് കഴുത്തിനും മുഖത്തും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്‌ത പ്രതിയെ അറസ്റ്റ് ചെയ്തു(Gunda Attack Accused Arrested). കേസിലെ മുഖ്യ പ്രതിയായ ഉമ്മളത്തൂർ സ്വദേശിയും, ഇപ്പോൾ മായനാട് വാടകക്ക് താമസിക്കുന്ന ബെന്നിച്ചെക്കൻ എന്ന വിബീഷ് (25)നെയാണ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, വെള്ളയിൽ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. പൂളക്കടവ് സ്വദേശി അനീസ് റഹ്മാനും പറമ്പിൽ ബസാർ സ്വദേശിയും തമ്മിൽ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ അടിപിടിയുണ്ടായതിനെ തുടർന്നാണ് സംഭവം.

കയ്യാങ്കളിക്ക് ശേഷം പരിക്കേറ്റ് ചികിത്സക്കായി പറമ്പിൽ ബസാർ സ്വദേശി ബീച്ച് ഹോസ്പിറ്റലിലേക്ക് പോയതറിഞ്ഞ് അനീസ് റഹ്മാൻ വിബീഷിനെ വിളിച്ച് വരുത്തി കൂട്ടികൊണ്ട് പോയാണ് ആക്രമണം നടത്തിയത്. വിബീഷിന് വിവിധ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസും അടിപിടി കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗുണ്ട അക്രമണങ്ങൾ ജില്ലയിൽ നടത്താൻ അനുവദിക്കുകയില്ലെന്നും വളർന്നു വരുന്ന ഇത്തരം ഗുണ്ടാസംഘങ്ങൾ ക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി ഐ ജി രാജ്‌പാല്‍ മീണ പറഞ്ഞു. അന്വേഷണ സംഘത്തിൽ വെളളയിൽ പോലീസ് സബ്ബ് ഇൻസ്പെക്റ്റർ സനീഷ് ,സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽകുന്നുമ്മൽ , ശ്രീജിത്ത്പടിയാത്ത്, ഷഹീർപെരുമണ്ണ, സുമേഷ് ആറോളി, സിപിഒ രാകേഷ് ചൈതന്യം വെള്ളയിൽ പോലീസ് സ്റ്റേഷനിലെ ദീപു കരുവിശ്ശേരി എന്നിവ നേതൃത്ത്വം നൽകി.

ABOUT THE AUTHOR

...view details