കേരളം

kerala

കോഴിക്കോട് കഞ്ചാവ് വേട്ട; 2 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

By ETV Bharat Kerala Team

Published : Dec 17, 2023, 10:21 PM IST

Migrant Worker Arrested: കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകം. ആഘോഷ ദിവസങ്ങള്‍ കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കിയെന്ന് പൊലീസ്

കോഴിക്കോട് അതിഥി തൊഴിലാളിയിൽ നിന്നും കഞ്ചാവ് പിടികൂടി  2 കിലോ കഞ്ചാവ് പിടിച്ചെടുത്തു  കോഴിക്കോട് കഞ്ചാവ് മാഫിയ  ലഹരി മാഫിയ തഴച്ച് വളരുന്നു  കേരളം ലഹരിയുടെ പിടിയില്‍  Ganja Poaching  ganja poaching at kozhikode  Migrant Worker Arrested  കഞ്ചാവ് കേസ്  നിരീക്ഷണം ശക്തമാക്കി
Ganja Poaching At Kozhikode

കോഴിക്കോട്:പൊറ്റമ്മൽ പാലാഴി റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന ഒഡീഷ ഗോപാൽപൂർ ,ഗൻജാം സ്വദേശി ഹരസ് ഗൗഡ (19) നെ നാർക്കോട്ടിക്ക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ഇൻസ്പെക്ടർ എം.എൽ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. 2.120 കിലോ ഗ്രാം കഞ്ചാവ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.

ഇയാൾ ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് വിൽപനക്കായി കൊണ്ട് വന്നത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ എഴുപതിനായിരം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. പൊറ്റമ്മൽ ജംഗ്ഷൻ അതിഥി തൊഴിലാളി കളുടെ ഒരു കേന്ദ്രമാണ്. രാവിലെ ഈ ഭാഗങ്ങളിൽ എത്തിയാണ് വിവിധ സ്ഥലങ്ങളിലേക്ക് ഇവർ ജോലിക്ക് പോകുന്നത്. അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസാഫ് സ്‌കോഡ് ആഴ്ചകളായി പൊറ്റമ്മൽ ഭാഗങ്ങളിൽ ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാൾ വലയിലായത്.

പിടിയിലായ ഹരസ് ജില്ലയിൽ വിവിധ മേഖലകളിൽ ജോലിയെടുക്കുന്ന അതിഥി തൊഴിലാളികളെ ലക്ഷ്യം വച്ച് വിൽപന നടത്തിയിരുന്നതിനാൽ നാട്ടുകാർക്ക് ഇയാളെ പറ്റി സംശയം തോന്നിയില്ല. ഇയാൾ കോൺ ക്രീറ്റ് പണിക്ക് പോകുന്ന രീതിയിൽ പെറ്റമ്മൽ ജംഗ്ഷനിൽ വന്നിട്ടാണ് കഞ്ചാവ് വിൽപന നടത്താറ്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അനീഷ് മൂസ്സേൻവീട്, കെ.അഖിലേഷ്. ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ , അർജുൻ അജിത്ത് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐ മാരായ ആർ.നിധിൻ ,
രാധാക്യഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സി പി ഒ പ്രജീഷ്, രാഹുൽ , ഹോം ഗാർഡ് ഉദയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളി കൾക്കിടയിൽ ലഹരി വിൽപ്പന ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിൽ നീരീക്ഷണം ഊർജിത മാക്കുമെന്നും, ക്രിസ്തുമസ് , പുതുവത്സര ആഘോഷ ങ്ങളുടെ ഭാഗമായി ജില്ലയിൽ ലഹരിക്കെതിരെ ഡാൻസാഫും, ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും ഇനിവരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബ് പറഞ്ഞു.

ABOUT THE AUTHOR

...view details