കേരളം

kerala

കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

By ETV Bharat Kerala Team

Published : Nov 20, 2023, 6:41 AM IST

DYFI members attacked in Koyilandy, three injured: ഡിവൈഎഫ്ഐ കൊല്ലം മേഖല സെക്രട്ടറി വൈശാഖ്, അര്‍ജുന്‍, വിനു എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

violence in koyilandy  dyfi members attacked in koyilandy  dyfi rss attack in kozhikode  kozhikode koyilandy rss attack dyfi members  ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം  കൊയിലാണ്ടി ഡിവൈഎഫ്ഐ പ്രവർത്തകർ  ഡിവൈഎഫ്ഐ ആക്രമണം  ആർഎസ്എസ് ഡിവൈഎഫ്ഐ ആക്രമണം  കൊയിലാണ്ടി രാഷ്‌ട്രീയ വിരോധം  ഡിവൈഎഫ്ഐ ആർഎസ്എസ് ആക്രമണം
dyfi members attacked in koyilandy

കോഴിക്കോട് : കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. മൂന്ന് പേർക്ക് പരിക്ക്. ഡിവൈഎഫ്ഐ കൊല്ലം മേഖല സെക്രട്ടറി വൈശാഖ്, അര്‍ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പില്‍ വച്ച് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അക്രമം. വിവാഹ സത്‌കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുമ്പിലേക്ക്‌ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ആർഎസ്എസ് ആണ് അക്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

പരിക്കേറ്റവരെ കൊയിലണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം പുളിയഞ്ചേരിയിൽ വച്ച് ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റതിൻ്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

സംഭവത്തിൽ സിപിഎം കൊല്ലം ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ കൊല്ലം മോഖല കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Also Read:തെലങ്കാനയിൽ ബിആർഎസ്, ബിജെപി സംഘര്‍ഷം;ബിജെപി നേതാവിന് പരിക്ക്

ABOUT THE AUTHOR

...view details