കേരളം

kerala

കാന്തപുരത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ; കൂടിക്കാഴ്‌ച അര മണിക്കൂർ നീണ്ടു

By ETV Bharat Kerala Team

Published : Nov 11, 2023, 6:45 PM IST

Pinarayi Visited Kanthapuram : മർകസിൽ എത്തിയാണ് മുഖ്യമന്ത്രി കാന്തപുരത്തെ കണ്ടത്. സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി.

Etv Bharat CM  Pinarayi Visited Kanthapuram  CM Pinarayi Vijayan Meeting With Kanthapuram  കാന്തപുരം എ പി അബൂബക്കർ  കാന്തപുരത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  പലസ്‌തീൻ ഐക്യദാർഢ്യ റാലി
Cm Pinarayi Vijayan Meeting With Kanthapuram

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു (CM Pinarayi Vijayan Meeting With Kanthapuram). പലസ്‌തീൻ ഐക്യദാർഢ്യ റാലി (Palestine Solidarity Rally) ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ 11 മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

കാന്തപുരത്തിന്‍റെ സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. ഹൃദ്യമായ അനുഭവമായിരുന്നു കൂടിക്കാഴ്‌ചയെന്നും, തിരക്കുകൾക്കിടയിലും സന്ദർശിക്കാനും സ്നേഹം പങ്കിടാനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം മുഖ്യമന്ത്രിയെ അറിയിച്ചതായും സന്ദർശനത്തിന് ശേഷം കാന്തപുരം പറഞ്ഞു.

Also Read:പരമോന്നത ഹിജ്‌റ പുരസ്‌കാരത്തിന് അർഹനായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ; പുരസ്‌കാരം സമ്മാനിച്ച് മലേഷ്യൻ രാജാവ്

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി, കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറി അബ്‌ദുൽ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്‌പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details