കേരളം

kerala

ഹരിത നേതാക്കളുടെ പരാതി; പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

By

Published : Nov 4, 2021, 11:57 AM IST

കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിലാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടികൾ പരാതിയിൽ പറഞ്ഞ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബിന്‍റെ പേര് കുറ്റപത്രത്തിലില്ല.

Chargesheet filed  PK Nawas  Haritha issue  ഹരിത  പി.കെ നവാസിനെതിരെ കുറ്റപത്രം  പികെ നവാസ്  എം.എസ്.എഫ്  അബ്ദുൾ വഹാബ്
ഹരിത നേതാക്കളുടെ പരാതി; പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്:ഹരിത നേതാക്കളുടെ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിലാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടികൾ പരാതിയിൽ പറഞ്ഞ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബിന്‍റെ പേര് കുറ്റപത്രത്തിലില്ല.

Also Read:ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 'ഹരിത' നേതാക്കൾ നേരത്തെ മുസ്ലിം ലീഗ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ നേതൃത്വം നടപടിയെടുക്കാത്തതിനെ തുടർന്ന് പരാതിയുമായി ഹരിത നേതാക്കൾ മുന്നോട്ട് പോകുകയായിരുന്നു.

തുടർന്ന് പരാതി പിൻവലിക്കാത്ത സാഹചര്യത്തിൽ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുത്തു.

ABOUT THE AUTHOR

...view details