കേരളം

kerala

സുഹൃത്തുക്കള്‍ക്കൊപ്പം ഹോം സ്‌റ്റേയിലെത്തിയ യുവാവ് മുത്തേരിമടയാറ്റിൽ മുങ്ങി മരിച്ചു

By

Published : Oct 16, 2022, 3:59 PM IST

സുഹൃത്തുക്കള്‍ക്കൊപ്പം ഹോം സ്‌റ്റേയിലെത്തിയ യുവാവ് കുളിക്കുന്നതിനിടെ കോട്ടയം കുമരകത്തെ മുത്തേരിമടയാറ്റിൽ മുങ്ങി മരിച്ചു

Young man drowned  Kumarakom  Mutherimada lake  സുഹൃത്തുക്കള്‍ക്കൊപ്പം  യുവാവ് മുത്തേരിമടയാറ്റിൽ മുങ്ങി മരിച്ചു  മുങ്ങി മരിച്ചു  മുത്തേരിമട  ഹോം സ്‌റ്റേ  കോട്ടയം  കുമരകം  യുവാവ്  ലിജിൻ
സുഹൃത്തുക്കള്‍ക്കൊപ്പം ഹോം സ്‌റ്റേയിലെത്തിയ യുവാവ് മുത്തേരിമടയാറ്റിൽ മുങ്ങി മരിച്ചു

കോട്ടയം:കുമരകം മുത്തേരിമടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുത്തേരിമട സ്‌റ്റാർട്ടിംഗ് പോയിന്‍റിന് സമീപം കുളിക്കാനിറങ്ങിയ നാട്ടകം കറുകയിൽ വിൻസെന്‍റിന്‍റെ മകൻ ലിജിനാണ് (34) മുങ്ങി മരിച്ചത്. ഇന്ന് (16.10.2022) രാവിലെ 11 നായിരുന്നു സംഭവം.

ലിജിൻ അടക്കമുള്ള നാലംഗ സംഘം ഇന്നലെയാണ് പത്തു പങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ എത്തുന്നത്. ഇന്ന് രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിക്കുന്നത്. മുത്തേരി മടയാറിന്‍റെ മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കര എത്തിയ ശേഷം തിരികെ നീന്തുമ്പോൾ മധ്യഭാഗത്ത് വച്ച് മുങ്ങിത്താഴുകയായിരുന്നു എന്നാണ് സുഹൃത്തുകൾ അറിയിക്കുന്നത്. അതേസമയം ആറ്റിൽ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹോം സ്‌റ്റേ ഉടമ പറഞ്ഞു.

ബസാറിലുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്‌റ്റേയിലെത്തിയത്. ഫയർഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ലിജിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details