കേരളം

kerala

ഉഴവൂർ വിജയൻ സ്‌മാരക പുരസ്‌കാരം മന്ത്രി വി.എൻ വാസവന് സമ്മാനിച്ചു

By

Published : Jul 23, 2022, 5:16 PM IST

ഉഴവൂര്‍ വിജയന്‍റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മന്ത്രി വി.എന്‍ വാസവന് പാര്‍ട്ടി പുരസ്‌കാരം സമ്മാനിച്ചത്

ഉഴവൂർ വിജയൻ സ്മാരക പുരസ്ക്കാരം മന്ത്രി വി.എൻ . വാസവന് സമ്മാനിച്ചു.  മന്ത്രി വി എന്‍ വാസവന് പുരസ്ക്കാ‌രം സമ്മാനിച്ചു  Awarded to Minister VN Vasavan  The Uzhavoor Vijayan Memorial Award was presented to Minister VN Vasavan  മന്ത്രി വി എന്‍ വാസവന്‍  സഹകരണ മന്ത്രി
ഉഴവൂർ വിജയൻ സ്‌മാരക പുരസ്‌കാരം മന്ത്രി വി.എൻ വാസവന് സമ്മാനിച്ചു

കോട്ടയം:എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയന്‍റെ സ്‌മരണയ്‌ക്കായി പാർട്ടി ഏർപ്പെടുത്തിയ സ്‌മാരക പുരസ്‌കാരം സാംസ്‌കാരിക മന്ത്രി വി.എൻ വാസവന് സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോ പുരസ്‌കാരം മന്ത്രിക്ക് സമർപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ പൊന്നാടയണിയിച്ചു.

പ്രസംഗകലയുടെ വരദാനമായിരുന്നു ഉഴവൂരെന്ന് മന്ത്രി വി.എൻ വാസവൻ അനുസ്‌മരിച്ചു. ജില്ല പ്രസിഡന്‍റ് ബെന്നി മൈലാടൂർ അധ്യക്ഷനായി. പി.തോമസ് എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതിക സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി ബേബി, കെ.ആർ രാജൻ തുടങ്ങിയവരും സംസാരിച്ചു.

അവാർഡ് തുക കാൽനടയായി കശ്‌മീര്‍ സഞ്ചരിച്ച് മടങ്ങിയെത്തിയ കോട്ടയം പള്ളിക്കത്തോട്ടിലെ ദമ്പതികൾക്ക് മന്ത്രി സമ്മാനിച്ചു.

also read:ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍: കേരള പൊലീസിന് അഭിമാന നിമിഷം

ABOUT THE AUTHOR

...view details