കേരളം

kerala

കൊവിഡ് വാക്‌സിനേഷൻ; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കലക്‌ടർ

By

Published : Jul 28, 2021, 12:05 AM IST

വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്‌ടര്‍ ഡോ. ജയശ്രീ വ്യക്തമാക്കി

vaccination fake news  kottayam vaccination fake news  kerala covid vaccination  വാക്സിനേഷൻ വ്യാജ സന്ദേശം  കോട്ടയം വാക്സിനേഷൻ വ്യാജ സന്ദേശം  കേരള കൊവിഡ് വാക്സിനേഷൻ
കോട്ടയം ജില്ല കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീ

കോട്ടയം:കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണായ കോട്ടയം ജില്ല കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീ.

വാക്‌സിനേഷന്‍, ബുക്കിങ് ആരംഭിക്കുന്ന സമയം, സ്പോട്ട് രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു.

ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് സ്പോട്ട് രജിസ്ട്രേഷന് വേണ്ടി ആളുകള്‍ എത്തുന്നത് പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കിന് കാരണമാകുകയും ആരോഗ്യവകുപ്പ് ജീവനക്കാരുടെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോ. ജയശ്രീ വ്യക്തമാക്കി.

Also Read:വീണ്ടും ഇരുപതിനായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന Covid ബാധിതർ

വാക്‌സിനേഷന്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ജില്ല കലക്‌ടറുടെയും (www.facebook.com/collectorkottayam) ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും (www.facebook.com/diokottayam) ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്യുകയും മാധ്യമങ്ങള്‍ മുഖേന അറിയിക്കുകയും ചെയ്യുന്നുണ്ടെന്നും മറ്റ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.

വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കലക്‌ടര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details