കേരളം

kerala

'നാർക്കോട്ടിക് ജിഹാദ്': പാലാ ബിഷപ്പിനെ കണ്ട് പിന്തുണയറിയിച്ച് ബി.ജെ.പി നേതാക്കള്‍

By

Published : Sep 13, 2021, 10:50 PM IST

ബിഷപ്പ് ചെയ്തത് ഭരണഘടന സ്വാതന്ത്ര്യമാണെന്ന് പി.കെ കൃഷ്ണദാസ്

നാർക്കോട്ടിക് ജിഹാദ്  Narcotic Jihad  BJP leaders met Pala Bishop and expressed support  ബിഷപ്പ് ചെയ്തത് ഭരണഘടന സ്വാതന്ത്ര്യം  പി.കെ കൃഷ്ണദാസ്  പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്  പി.കെ കൃഷ്ണദാസ്  എ.എൻ രാധാകൃഷ്ണൻ  BJP leaders  Pala Bishop
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെ നേരിട്ടുകണ്ട് പിന്തുണയറിയിച്ച് ബി.ജെ.പി നേതാക്കള്‍

കോട്ടയം:നാർക്കോട്ടിക് ജിഹാദ് ആരോപണമുന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് ബി.ജെ.പി. പാലായിലെ ബിഷപ്പ് ഹൗസിലെത്തി മുതിര്‍ന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് ഇക്കാര്യമറിയിച്ചത്.

പാലാ ബിഷപ്പിനെ കണ്ട് പിന്തുണയറിയിച്ച് ബി.ജെ.പി നേതാക്കള്‍

ബിഷപ്പ് ഉന്നയിച്ച വിഷയം കോർ കമ്മിറ്റി ചർച്ചചെയ്തെന്നും ബിഷപ്പിന് ബി.ജെ.പിയുടെ പിന്തുണ ഉണ്ടാകുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് നേരിട്ട് കൂടിക്കാഴ്‌ച നടത്തിയത്. ബിഷപ്പ് ചെയ്തത് ഭരണഘടന സ്വാതന്ത്ര്യമാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.

മതേതര വിശ്വാസികള്‍ ആലസ്യം വിട്ടുണരണമെന്ന് കെ സുധാകരന്‍

അതേസമയം, കേരളത്തിന്‍റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്‍റെ ഭാഗമായാണ് പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ തീവ്ര നിലപാടില്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു.

ആര്‍.എസ്.എസ് അജണ്ട സംസ്ഥാനത്ത് നടപ്പാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ മതേതര വിശ്വാസികള്‍ ആലസ്യം വിട്ടുണരണം. കേരളത്തിന്‍റെ മതേതര ബോധത്തിനും ഐക്യത്തിനും നിരക്കാത്ത പ്രവൃത്തികളാണ് സമീപകാലത്ത് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ പ്രശ്‌നം പരിഹരിക്കാനും സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനും സര്‍വകക്ഷിയോഗവും മത സാമുദായിക നേതാക്കളുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:ബിഷപ്പ് തുറന്നു വിട്ട "ഭൂതം": കേരളത്തിന് ആശങ്കയുടെ ലൗ, നർക്കോട്ടിക് ജിഹാദുകൾ

ABOUT THE AUTHOR

...view details