കേരളം

kerala

ചേർപ്പുങ്കൽ സമാന്തരപാലം: നിർമ്മാണ നടപടികൾ ഉടനെന്ന് മന്ത്രി വി.എൻ വാസവൻ

By

Published : Jun 6, 2021, 7:20 PM IST

തോമസ് ചാഴിക്കാടൻ എംപിക്കൊപ്പം സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

VN vasavan  Cherpungal bridge  മന്ത്രി വി.എൻ വാസവൻ  വി.എൻ വാസവൻ  ചേർപ്പുങ്കൽ പാലം  പാലം നിര്‍മ്മാണം
ചേർപ്പുങ്കൽ സമാന്തരപാലത്തിന്‍റെ നിർമ്മാണം പുനഃരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

കോട്ടയം: സാങ്കേതിക തർക്കങ്ങൾ മൂലം നിലച്ച ചേർപ്പുങ്കൽ സമാന്തരപാലത്തിന്‍റെ നിർമ്മാണം പുനഃരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തോമസ് ചാഴിക്കാടൻ എംപിക്കൊപ്പം സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്നു തന്നെ പൊതുമരാമത്ത് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് ഉദ്യോഗസ്ഥ തലത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് കൂടുതൽ സാമ്പത്തിക ബാധ്യതയൊന്നും വരാതെ തന്നെ പാലത്തിന്‍റെ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നതിനാല്‍ കാലതാമസമില്ലാതെ പണികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

also read: മലയാളം വിലക്കിയ നടപടി; അധികൃതർ രേഖാമൂലം ക്ഷമാപണം നൽകണമെന്ന് മലയാളി നഴ്‌സ് യൂണിയൻ

പാല ചേർപ്പുങ്കൽ പള്ളിക്കു സമീപം മീനച്ചിലാറിന്‍റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമ്മാണം നിലച്ചിട്ട് ഒരു വർഷത്തോളമായി. നിലവിലുള്ള പാലത്തിന് വീതി കുറവായതിനാലാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. മൂന്ന് തൂണുകളുടെ പണി കഴിഞ്ഞെങ്കിലും തുടര്‍ന്ന് സാങ്കതിക തർക്കങ്ങളിൽ പെട്ട് നിർമ്മാണം മുടങ്ങുകയായിരുന്നു.

ഒറിജിനൽ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പാലത്തിന്‍റെ സൂപ്പർ സ്ട്രക്ചറിനുള്ള ബീമിന്‍റേയും സ്ലാബിന്‍റേയും (ടെന്‍റര്‍ ഷെഡ്യൂളിൽ പറഞ്ഞിരുന്ന ക്വാണ്ടിറ്റിയെക്കാൾ) മെറ്റീരിയൽസിന്‍റെ അളവ്, വിശദമായ ഡ്രോയിങ്ങ് അനുസരിച്ചുള്ള അളവിനേക്കാളും കുറവാണെന്ന കാരണത്താലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചത്. അതേസമയം റിവൈസ് എസ്റ്റിമേറ്റ്, അനുവാദത്തിനായി ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്നും തയാറാക്കിയിട്ടുണ്ട്. ഈ റിവൈസ് എസ്റ്റിമേറ്റിലുള്ള തുക കരാറുകാരന്‍റെ എഗ്രിമെന്‍റ് തുകക്ക് ഉള്ളിൽ തന്നെയാണെന്നാണ് വിവരം.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ