കേരളം

kerala

കെ.എസ്.ആര്‍.ടി.സി ബസ് സ്വയം ഉരുണ്ട് നീങ്ങി; ആളപായമില്ല

By

Published : Nov 2, 2021, 12:32 PM IST

ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയും മറികടന്ന് നീങ്ങിയ ബസ് ഡിപ്പോയക്ക് മുൻപിലുള്ള വീടിന്‍റെ ഭിത്തിയിലിടിച്ച് നിൽക്കുകയായിരുന്നു.

ponkunnam  KSRTC bus  ponkunnam KSRTC  കെ.എസ്.ആര്‍.ടി.സി  കെ.എസ്.ആര്‍.ടി.സി ബസ്  പൊൻകുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോ
കെ.എസ്.ആര്‍.ടി.സി ബസ് സ്വയം ഉരുണ്ട് നീങ്ങി; ആളപായമില്ല

കോട്ടയം: പൊൻകുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് നീങ്ങി അപകടം. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയും മറികടന്ന് നീങ്ങിയ ബസ് ഡിപ്പോയക്ക് മുൻപിലുള്ള വീടിന്‍റെ ഭിത്തിയിലിടിച്ച് നിൽക്കുകയായിരുന്നു.

പാതയിലൂടെ വാഹനങ്ങൾ കടന്ന് പോകാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. ഡിപ്പോയിൽ സ്ഥലമില്ലാത്തതിനാല്‍ ചില വണ്ടികൾക്ക് സെൽഫ് സ്റ്റാർട്ട് ഇല്ലാത്തത് കൊണ്ടും ഡിപ്പോയുടെ കവാടത്തിൽ നിര്‍ത്താറുണ്ട്. രാത്രിയിൽ ട്രിപ്പ് അവസാനിപ്പിച്ച ശേഷമാണ് വാഹനങ്ങൾ ഇത്തരത്തില്‍ പാർക്ക് ചെയ്യുന്നത്. ഇങ്ങനെ പാർക്ക് ചെയ്തിരുന്ന വാഹനമാണ് ഉരുണ്ട് നീങ്ങിയതെന്നാണ് വിവരം. ഇറക്കത്തിൽ പാർക്ക് ചെയ്തിരുന്ന ബസ് ഉരുണ്ട് നീങ്ങിയ സംഭവം മുൻപും ഡിപ്പോയില്‍ ഉണ്ടായിട്ടുണ്ട്.

Also Read:ജോജു നേരിട്ട് സ്റ്റേഷനില്‍ ഹാജരാകില്ല; ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് പൊലീസ്

ABOUT THE AUTHOR

...view details