കേരളം

kerala

യുവതിക്കുനേരെ ലൈംഗികാതിക്രമവും മാലപൊട്ടിക്കാന്‍ ശ്രമവും; യുവാവ് പൊലീസ് പിടിയില്‍

By

Published : Dec 4, 2022, 10:41 PM IST

പള്ളിയിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പാലാ സ്വദേശിനിക്കുനേരെ ലൈംഗികാതിക്രമവും മാല പൊട്ടിക്കാന്‍ ശ്രമവും നടത്തിയ യുവാവ് പാലാ പൊലീസിന്‍റെ പിടിയില്‍

Kottayam  sexual assault  attempted to rob the jewel  arrest  യുവതിക്കുനേരെ  യുവതി  ലൈംഗികാതിക്രമവും മാലപൊട്ടിക്കാന്‍ ശ്രമവും  പൊലീസ്  യുവാവ്  പിടിയില്‍  പാലാ  കോട്ടയം  വീട്ടമ്മ  കൊല്ലം
യുവതിക്കുനേരെ ലൈംഗികാതിക്രമവും മാലപൊട്ടിക്കാന്‍ ശ്രമവും; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം: വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം കരീപ്ര നെല്ലിമുക്ക് കുഴിമതിക്കാട് ഭാഗത്ത് പീനിയൽ വീട്ടിൽ രാജു മകൻ ഹെയ്ൽ രാജു (21) എന്നയാളാണ് പാലാ പൊലീസിൻ്റെ പിടിയിലായത്. ഇന്ന് രാവിലെ പള്ളിയിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പാലാ സ്വദേശിനിയായ യുവതിയോട് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും, കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

യുവതി ബഹളം വച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ ഭർത്താവിനെ പ്രതി കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും പാലാ സ്‌റ്റേഷൻ എസ്എച്ച്‌ഒ കെ.പി ടോംസണിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ABOUT THE AUTHOR

...view details