കേരളം

kerala

കോട്ടയത്ത് ആനയെ കയറ്റി വന്ന ലോറി മരത്തിലിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

By

Published : Jan 30, 2023, 1:06 PM IST

ദേശീയ പാത 183ല്‍ വാഴൂര്‍ പുളിക്കല്‍ കവലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തില്‍ തട്ടാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോഴാണ് അപകടം. ആനയ്‌ക്കും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കില്ല

Kottayam lorry accident  Kottayam lorry accident  lorry accident at kottayam vazhur  ലോറി മരത്തിടിച്ച് അപകടം  വാഴൂര്‍ പുളിക്കല്‍ കവല  പെരുമ്പാവൂർ പ്രസാദ് എന്ന ആന  കോട്ടയം ലോറി അപകടം
ലോറി അപകടത്തില്‍ പെട്ടു

ലോറി അപകടത്തില്‍ പെട്ടു

കോട്ടയം:ആനയുമായി പോയ ലോറി മരത്തില്‍ ഇടിച്ച് അപകടം. കോട്ടയത്ത് ദേശീയ പാത 183ൽ വാഴൂർ പുളിക്കൽ കവലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പെരുമ്പാവൂർ പ്രസാദ് എന്ന ആനയെ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടുക്കി ജില്ലയിലുള്ള ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം ആനയെ എറണാകുളത്തേക്ക് വാഹനത്തിൽ കൊണ്ടു പോകുകയായിരുന്നു.

റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തിൽ ഇടിച്ചാണ് അപകടം. ആനയ്ക്കും വാഹനത്തിലുണ്ടായിരുന്നവർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ആനയെ മറ്റൊരു വാഹനത്തിൽ കയറ്റി എറണാകുളത്തേക്ക് കൊണ്ടുപോയി.

ABOUT THE AUTHOR

...view details