കേരളം

kerala

കൊവിഡ് പോസിറ്റീവായവരുടെ വീട്ടിൽ അണുനശീകരണം നടത്തി വാർഡ് കൗൺസിലർ

By

Published : Oct 8, 2020, 7:59 PM IST

യഥാസമയം നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ സേവനം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് തിരക്കുകൾക്കിടയിൽ നിന്നും കൗൺസിലർ വീട് ശുചികരണത്തിനായി ഓടിയെത്തിയത്

covid-19  kottayam  kottayam corporation councellor  disinfecting house  കോവിഡ്  കോട്ടയം  കോട്ടയം നഗരസഭ കൗൺസിലർ  കൊവിഡ് അണുനശീകരണം
കൊവിഡ് പോസിറ്റീവായവരുടെ വീട്ടിൽ അണുനശീകരണം നടത്തി വാർഡ് കൗൺസിലർ

കോട്ടയം: കൊവിഡ് പോസിറ്റീവായ വ്യക്തികൾ താമസിച്ച വീട്ടിൽ അണുനശീകരണം നടത്തി കോട്ടയം നഗരസഭാ കൗൺസിലർ. കൗൺസിലർ അരുൺ ഷാജിയാണ് ആരോഗ്യ പ്രവർത്തകന്‍റെ ജോലി ഏറ്റെടുത്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. നാലു പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ച വീട്ടിലെ അംഗങ്ങൾ രോഗമുക്തി നേടി നാളെ വരാനിരിക്കെയാണ് വീട് അണുനശീകരണം നടത്തണമെന്ന് കൗൺസിലർ നഗരസഭ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ യഥാസമയം ഇവരുടെ സേവനം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് തിരക്കുകൾക്കിടയിൽ നിന്നും കൗൺസിലർ വീട് ശുചികരണത്തിനായി ഓടിയെത്തിയത്.

കൊവിഡ് പോസിറ്റീവായവരുടെ വീട്ടിൽ അണുനശീകരണം നടത്തി വാർഡ് കൗൺസിലർ

പിപിഇ കിറ്റുകളണിഞ്ഞ് പരിചയസമ്പന്നനായ ആരോഗ്യ പ്രവർത്തകനെപ്പോലെയായിരുന്നു കൗൺസിലറുടെ പ്രവർത്തനം. നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയതെന്ന് കൗൺസിലർ അരുൺ ഷാജി പറഞ്ഞു. നഗരസഭയിലെ വലിയ സിഎഫ്എൽടിസി സ്ഥിതി ചെയ്യുന്നതും കൗൺസിലറുടെ വാർഡിൽ തന്നെയാണ്. അവിടുത്തെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടെയാണ് ശുചീകരണത്തിനും കൂടി തയാറാവേണ്ടി വരുന്നത്. വാർഡിലെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ശുചീകരണത്തിന് വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കിയത്.

ABOUT THE AUTHOR

...view details