കേരളം

kerala

പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞു; കോട്ടയത്തെ ക്‌നാനായ സഭ ആസ്ഥാനത്ത് തർക്കം

By

Published : Jan 9, 2022, 3:25 PM IST

Updated : Jan 9, 2022, 3:36 PM IST

ക്‌നായി തൊമ്മൻ്റെ പ്രതിമ സ്ഥാപിക്കാൻ ക്രിസ്‌തുരാജ പള്ളിയിൽ എത്തിയ വിശ്വാസികളെയാണ് തടഞ്ഞത്.

ക്‌നാനായ സഭ ആസ്ഥാനത്ത് തർക്കം  കോട്ടയം ക്‌നാനായ പള്ളിയില്‍ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞു  Dispute between believers in Knanaya Church headquarters  Kottayam todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത
പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞു; കോട്ടയത്തെ ക്‌നാനായ സഭ ആസ്ഥാനത്ത് തർക്കം

കോട്ടയം:പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി കോട്ടയത്തെ ക്‌നാനായ സഭ ആസ്ഥാനത്ത് തർക്കം. ക്‌നായി തൊമ്മൻ്റെ പ്രതിമ ക്രിസ്‌തുരാജ പള്ളിയിൽ സ്ഥാപിക്കാൻ എത്തിയ ഒരു വിഭാഗം വിശ്വാസികളെയാണ് തടഞ്ഞത്. സഭ വികാരിയുടെ പരാതിയിലാണ് പൊലീസ് നടപടി.

പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി കോട്ടയത്തെ ക്‌നാനായ സഭ ആസ്ഥാനത്ത് തർക്കം.

ക്‌നാനായ കാത്തോലിക്ക കോൺഗ്രസിലെ വിമത വിഭാഗമാണ് പ്രതിമയുമായി എത്തിയത്. വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്കും ചടങ്ങുകൾക്കു ശേഷമാണ് സഭാ ആചാര്യൻ്റെ ശിൽപവുമായി ഒരു പറ്റം വിശ്വാസികൾ രൂപത ആസ്ഥാനത്തെത്തിയത്. ശിൽപം ഉറപ്പിയ്ക്കാൻ ആശാരിയും ഒപ്പമുണ്ടായിരുന്നു.

ALSO READ:റീനയും റയാനും വെട്ടേറ്റ നിലയില്‍, സോണി ജീവനൊടുക്കിയ രീതിയിലും ; പത്തനംതിട്ടയിലെ മരണങ്ങളില്‍ അന്വേഷണം

എന്നാൽ, നേതൃത്വത്തെ അറിയിക്കാതെ നിർമിച്ച ശിൽപം സഭയുടെ ആസ്ഥാനത്ത് സ്ഥാപിയ്ക്കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കുകയായിരുന്നു. സഭാവികാരിയുടെ പരാതിയെ തുടർന്ന് ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ വാക്കുതർക്കമായി. സഭയോട് ആലോചിയ്ക്കാതെ നിർമിച്ച പ്രതിമ സഭ ആസ്ഥാനത്ത് സ്ഥാപിക്കാൻ സമ്മതിക്കില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിൻ്റെ നിലപാട്.

ക്‌നാനായ സഭയിലെ ആഭ്യന്തര തർക്കങ്ങളാണ് ശിൽപ നിർമാണത്തിലേക്കും തർക്കത്തിലേക്കും നയിച്ചത്. മാർച്ച് ഏഴിന് ക്‌നായി തൊമ്മൻ്റെ ജന്മദിനത്തിൽ പ്രതിമ സ്ഥാപിയ്ക്കാനാണ് ഔദ്യോഗിക പക്ഷത്തിൻ്റെ തീരുമാനം. അന്നുതന്നെ ശിൽപവുമായി വീണ്ടുമെത്താനാണ് വിമതരുടെ നീക്കം.

Last Updated :Jan 9, 2022, 3:36 PM IST

ABOUT THE AUTHOR

...view details