കേരളം

kerala

കാനം രാജേന്ദ്രന് വിട നല്‍കി കേരളം; ആദരാഞ്ജലി അർപ്പിക്കാന്‍ ആയിരങ്ങൾ

By ETV Bharat Kerala Team

Published : Dec 10, 2023, 1:42 PM IST

Kanam Rajendran Funeral: കാന രാജേന്ദ്രന് വിടചൊല്ലി ജന്മനാട്. ഇന്ന് 11:30ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

Kanam Rajendran Funeral  Kanam Rajendran death  cpi state secretary kanam rajendran  kanam rajendran death kottayam  കാനം രാജേന്ദ്രൻ സംസ്‌കാരം  കാനം രാജേന്ദ്രന് വിട  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  കാനം രാജേന്ദ്രൻ വിലാപയാത്ര  കാനം രാജേന്ദ്രൻ അനുശോചനം
Kanam Rajendran Funeral

കാനം രാജേന്ദ്രന് വിട നല്‍കി കേരളം

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കേരളം (Kanam Rajendran Funeral). ഇന്ന് രാവിലെ 11.30ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാർ, മത മേലധ്യക്ഷൻമാർ, സാംസ്‌കാരിക നായകന്മാരടക്കം നിരവധിയാളുകൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് മുഖ്യമന്ത്രി കാനത്തിന്‍റെ വസതിയിൽ നിന്ന് മടങ്ങിയത്. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുത്തു.

പുലർച്ചെ ഒരു മണിയോടെ കോട്ടയത്തെ പാർട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെയായിരുന്നു കാനത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. മന്ത്രിമാരും നേതാക്കളും കുടുംബാംഗങ്ങളുമെല്ലാം അനുഗമിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിശ്ചയിച്ച 21 കേന്ദ്രങ്ങളിൽ വലിയ ജനാവലി യാത്രാമൊഴി ചൊല്ലാനുണ്ടായിരുന്നു.

ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫിസിലെത്തിയത് ആയിരങ്ങൾ: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫിസിലെത്തിയത് നിരവധിയാളുകളാണ്. വിവിധ ജില്ലയിലെ സിപിഐ - സിപിഎം പ്രതിനിധികൾ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

യുഡിഎഫ് നേതാക്കളായ രമേശ്‌ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിപിഐ ദേശിയ സെക്രട്ടറി ഡി രാജ നിറകണ്ണുകളോടെയാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും ആദരാഞ്ജലി അർപ്പിക്കാൻ നേരിട്ടെത്തിയിരുന്നു.

കൊച്ചിയിൽ നിന്നും 10.15 ഓടെയാണ് പ്രത്യേക വിമാനത്തിലാണ് ഇന്നലെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും അടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. മുതിർന്ന നേതാക്കളായ മന്ത്രി ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു അടക്കമുള്ള നേതാക്കൾ മൃതദേഹം സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിൽ നിന്നും കാനത്തിന്‍റെ മൃതദേഹവുമായി എത്തിയ ആംബുലൻസിനെ മന്ത്രിമാരായ പി പ്രസാദ്, കെ രാജൻ എന്നിവരും ബിനോയ്‌ വിശ്വവും അനുഗമിച്ചിരുന്നു. വൈകാരികമായ മുദ്രാവാക്യം വിളികളോടെയാണ് സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിൽ കാനത്തിന്‍റെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്.

Also read:'ഇല്ല, ഇല്ല മരിക്കുന്നില്ല...': കർമ്മ മണ്ഡലത്തില്‍ നിന്ന് ജന്മനാട്ടിലേക്ക് കാനത്തിന്‍റെ അവസാനയാത്ര, വിട നൽകി അണികള്‍

ABOUT THE AUTHOR

...view details