കേരളം

kerala

അക്രമകാരികളായ തെരുവ് നായ്‌ക്കൾക്കെതിരെയുള്ള പോരാട്ടം; യുവ നേതാക്കളെ കോടതി വെറുതെ വിട്ടു

By

Published : Aug 6, 2022, 4:59 PM IST

അക്രമകാരികളായ തെരുവ് നായ്ക്കൾക്കെതിരെ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ യുവ നേതാക്കൾക്കളെ വെറുതെ വിട്ടു

fight against aggressive street dogs kottayam  court discharge case against youth leaders kottayam  saji manjakadambil case  street dogs in kottayam  latest news in kottayam  അക്രമകാരികളായ തെരുവ് നായ്ക്കൾക്കെതിരെയുള്ള പോരാട്ടം  യുവ നേതാക്കളെ കോടതി വെറുതെ വിട്ടു  സജി മഞ്ഞകടമ്പിലില്‍ ഉള്‍പ്പെട്ട കേസ്  കോട്ടയം തെരുവ് നായ്ക്കളുടെ ആക്രമണം  കോട്ടയം പുതിയ വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത കോട്ടയം  latest news in kottayam  കേരള യൂത്ത്ഫ്രണ്ട്  സജി മഞ്ഞകടമ്പില്‍
അക്രമകാരികളായ തെരുവ് നായ്ക്കൾക്കെതിരെയുള്ള പോരാട്ടം; യുവ നേതാക്കളെ കോടതി വെറുതെ വിട്ടു

കോട്ടയം: അക്രമകാരികളായ തെരുവ് നായ്‌ക്കൾക്കെതിരെയുള്ള പോരാട്ടത്തില്‍ യുവ നേതാക്കളെ വെറുതെ വിട്ടു. കേരള യൂത്ത്‌ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് കോട്ടയം ചീഫ്‌ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. തെരുവ് നായ്‌ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഉപദ്രവകാരികളായ തെരുവ് നായ്‌ക്കളെ ഇല്ലായ്‌മ ചെയ്യുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.

അക്രമകാരികളായ തെരുവ് നായ്ക്കൾക്കെതിരെയുള്ള പോരാട്ടം; യുവ നേതാക്കളെ കോടതി വെറുതെ വിട്ടു

കോട്ടയം മാർക്കറ്റിൽ ജനങ്ങൾക്ക് ഉപദ്രവകാരികളായ തെരുവ് നായ്‌ക്കളെ നാട്ടുകാർ കൊന്നിടുകയും ഈ നായ്‌ക്കളുമായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പിലേക്ക് പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ തെരുവ് നായ്‌ക്കളെ കൊന്നു എന്ന പേരിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പില്‍ ഉൾപ്പടെ 15 പേർക്ക് എതിരെയായിരുന്നു കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. 26.09.2016-ൽ ആണ് കേസിന് ആസ്‌പദമായ പ്രതിഷേധ സമരം നടന്നത്.

രാഷ്‌ട്രീയ സാഹചര്യം മാറിയ സമയത്ത് ഈ കേസില്‍ ഉൾപ്പെട്ട പ്രതികൾ ഇപ്പോൾ ഇരു മുന്നണികളിലാണ്. കഴിഞ്ഞ ആറ് വർഷക്കാലമായി ഇരു മുന്നണികളിലുള്ള പ്രവർത്തകർ 36 ദിവസം കോടതിയിൽ ഹാജരായി. എന്നാൽ കേസ് നീണ്ടതോടെ കേസില്‍ ഉൾപ്പെട്ടവർക്ക് വിദേശത്ത് ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ ഉൾപ്പെട്ടിരുന്ന സോജി മുക്കാട്ടുകുന്നേൽ മരണപ്പെട്ടിരുന്നു. ബാക്കി 14 പ്രതികളാണ് നിലവിൽ ഉള്ളത്. സജി മഞ്ഞകടമ്പൻ, പ്രസാദ് ഉരുളികുന്നം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, പിറവം നഗരസഭാംഗം ജിൽസ് പെരിയപ്പുറം, അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം സജി തടത്തിൽ, ഖാദി ബോർഡ് അംഗം സാജൻ തൊടുക, മുൻ കോട്ടയം മുൻസിപ്പൽ കൗൺസിലർ ജോജി കുറത്തിയാടൻ, ഷാജി പുളിമൂടൻ, ബിജു കുന്നേ പറമ്പൻ, ഗൗതം എൻ നായർ, ജോയി സി കാപ്പൻ, പ്രതീഷ് പട്ടിത്താനം, തോമസ് പാറക്കൽ, രാജൻ കുളര എന്നിവരാണ് നിലവിൽ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details