കേരളം

kerala

എല്‍.ഡി.എഫിനോട് പുച്ഛ സമീപനം വളര്‍ത്താന്‍ ശ്രമം, അത് നടപ്പാകില്ല : മുഖ്യമന്ത്രി

By

Published : Jun 11, 2022, 2:22 PM IST

Updated : Jun 11, 2022, 2:32 PM IST

വന്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയാണ് കോട്ടയത്ത് കെജിഒഎ സമ്മേളനത്തിന് മുഖ്യമന്ത്രി എത്തിയത്

ഇടത് പക്ഷ മുന്നണി  എല്‍ഡിഎഫിനോട് പുച്ഛ സമീപനം വളര്‍ത്താന്‍ ശ്രമം  Kottayam Chief Minister Pinarayi Vijayan inaugurated the KGOA conference  KGOA conference  കെജിഒഎയുടെ സംസ്ഥാന സമ്മേളനം
എല്‍.ഡി.എഫിനോട് പുച്ഛ സമീപനം വളര്‍ത്താന്‍ ശ്രമം

കോട്ടയം: ഇടതുമുന്നണിയെ പുച്ഛത്തോടെ കാണുന്ന സമീപനം വളര്‍ത്താന്‍ കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് നടപ്പാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെജിഒഎയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്.

എല്‍.ഡി.എഫിനോട് പുച്ഛ സമീപനം വളര്‍ത്താന്‍ ശ്രമം

സര്‍വ മേഖലകളുടെയും വികസനം ഉള്‍ക്കൊള്ളുന്ന നവകേരളമെന്ന ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിനുള്ള മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ച് വന്‍ സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനായി മാമ്മന്‍ മാപ്പിള ഹാളിലേക്കുള്ള വഴി അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

also read:'സ്വപ്‌നയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കല്‍'; കള്ളകഥകള്‍ക്ക് അല്‍പ്പായുസെന്നും കോടിയേരി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹാളില്‍ പാസ് ഏര്‍പ്പെടുത്തി. ഹാളില്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ ആരെയും അനുവദിച്ചില്ല. അതേസമയം മണിപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകരും നാഗമ്പടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Last Updated :Jun 11, 2022, 2:32 PM IST

ABOUT THE AUTHOR

...view details