കേരളം

kerala

ആഫ്രിക്കൻ പന്നിപ്പനി; ഭരണങ്ങാനത്ത് 64 പന്നികളെ കൊന്നു

By

Published : Nov 30, 2022, 1:50 PM IST

കോട്ടയത്തെ ഭരണങ്ങാനം പഞ്ചായത്തിലാണ് പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ല കലക്‌ടറുടെ ഉത്തരവ് പ്രകാരം 64 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചത്.

African swine flu  African swine flu kottayam  kottayam  64 pigs has been killed  latest kottayam news  kottayam local news  latest kerala news  ആഫ്രിക്കൻ പന്നിപ്പനി  ഭരണങ്ങാനത്ത്  പന്നികളെ കൊന്നു  കോട്ടയം  പാലാ  ഭരണങ്ങാനം  പന്നിപ്പനി
ആഫ്രിക്കൻ പന്നിപ്പനി; ഭരണങ്ങാനത്ത് 64 പന്നികളെ കൊന്നു

കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ സ്വകാര്യഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 64 പന്നികളെ കൊന്നു. 30 മുതിർന്ന പന്നികളെയും 34 പന്നിക്കുഞ്ഞുങ്ങളെയുമാണ് ദയാവധം നടത്തി മറവ് ചെയ്‌തത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ല കലക്‌ടർ ഡോ പി.കെ ജയശ്രീ പറഞ്ഞു. ഫാമും പരിസരവും അണുവിമുക്തമാക്കി.

രോഗവ്യാപന ശേഷി തടയാനുള്ള മാനദണ്ഡങ്ങള്‍ : രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം നിരോധിച്ചു. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി.

പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്‌ത് സംസ്‌കരിച്ചിട്ടുണ്ട്. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫിസർമാർക്ക് നിർദേശം നൽകിയതായി ജില്ല കലക്‌ടർ പറഞ്ഞു.

മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, മേലുകാവ്, തലപ്പലം, തീക്കോയി, കടനാട്, രാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഈരാറ്റുപേട്ട, പാലാ എന്നീ നഗരസഭകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്‍റെ കർമ സേന അംഗങ്ങളായ ഡോ.ഫിറോസ് , ഡോ.ശരത് കൃഷ്‌ണൻ, ഡോ ബി.സുനിൽ, ബിനു ജോസിലിൻ, ഡോ.സുസ്‌മിത എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജില്ലാ എപിഡമിയോളജിസ്‌റ്റ് ഡോ.രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ABOUT THE AUTHOR

...view details