കേരളം

kerala

നടൻ വിനോദ് തോമസ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കാറിനുള്ളിൽ

By ETV Bharat Kerala Team

Published : Nov 18, 2023, 10:11 PM IST

Vinod Thomas Found Dead : കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ എത്തിയപ്പോഴാണ് അകത്ത് മരിച്ച നിലയിൽ വിനോദിനെ കണ്ടെത്തിയത്.

തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  Vinod Thomas
Actor Vinod Thomas Found Dead

കോട്ടയം: സിനിമാ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ എത്തിയപ്പോഴാണ് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details