കേരളം

kerala

ETV BHARAT EXCLUSIVE: സിറിഞ്ചും ലഹരിയും സാമൂഹിക വിരുദ്ധ പ്രവർത്തനവുമായി യുവാക്കൾ, ഞെട്ടിക്കുന്ന കാഴ്‌ചകൾ കൊല്ലത്ത്

By

Published : May 28, 2021, 12:14 PM IST

Updated : May 28, 2021, 2:33 PM IST

പരസ്യമായ ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തുടർച്ചയായതോടെ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

ലഹരി  ലഹരിയും യുവതലമുറയും  യുവതലമുറ  alcohol  alcohol adiction  younger generation addicted to alcohol  alcohol  kollam  മയ്യനാട് പണേവയൽ മല്ലിശ്ശേരി വാർത്ത  മയ്യനാട് ലഹരി ഉപയോഗം വാർത്ത  younger generation addicted to drugs in kollam  കൊല്ലം വാർത്ത  മയ്യനാട് വാർത്ത  drug
സാമൂഹിക വിരുദ്ധ പ്രവർത്തനവുമായി യുവാക്കൾ

കൊല്ലം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നാട്ടില്‍ സുലഭമായിട്ട് വർഷങ്ങളായി. പക്ഷേ അതിനെല്ലാം ഒളിവും മറയും ഉണ്ടാകാറുണ്ട്. പക്ഷേ കൊല്ലം ജില്ലയിലെ കടലോര ഗ്രാമമായ മയ്യനാട് പണേവയൽ മല്ലിശ്ശേരി കുളം ഭാഗത്ത് രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ യുവാക്കൾ പരസ്‌പരം മയക്കുമരുന്ന് കുത്തിവെയ്ക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടക്കം ഇടിവി ഭാരത് വാർത്ത പുറത്തുവിടുകയാണ്. സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെയ്ക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ഇടിവി ഭാരത് പുറത്തുവിടുന്നത്.

സാമൂഹിക വിരുദ്ധ പ്രവർത്തനവുമായി യുവാക്കൾ

മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ച് പരാതി നൽകുന്നവരെ ആക്രമിക്കുക, വീടുകളിൽ മോഷണം നടത്തുക, വൈദ്യുതി വിതരണം തടസപ്പെടുത്തുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായതോടെ പ്രദേശവാസികളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരസ്യമായ ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തുടർച്ചയായതോടെ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

ഒടുവില്‍ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ ചാത്തന്നൂർ എ.സി.പിയെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൊട്ടിയത്ത് നിന്നും പൊലീസ് സംഘമെത്തി പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലഹരിക്ക് അടിമകളായവരെ ഭയന്ന് നാട്ടുകാർ പരസ്യമായി കാര്യങ്ങൾ പറയാൻ മടിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Last Updated : May 28, 2021, 2:33 PM IST

ABOUT THE AUTHOR

...view details