കേരളം

kerala

ആറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

By

Published : Mar 16, 2021, 2:27 AM IST

കൂട്ടുകാര്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് തടയണക്ക് സമീപമുള്ള കയത്തില്‍ അകപ്പെടുകയായിരുന്നു

young man drowned in river at kallada  കുളിക്കാനിറങ്ങി യുവാവ് മുങ്ങിമരിച്ചു  യുവാവ് ആറ്റിൽ മുങ്ങിമരിച്ചു
ആറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി യുവാവ് മുങ്ങിമരിച്ചു

കൊല്ലം: ആറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പട്ടാഴി കുറുങ്ങോട്ട് വീട്ടില്‍ റ്റിജിന്‍ (24) ആണ് മരിച്ചത്. കല്ലടയാറ്റില്‍ പട്ടാഴി ആറാട്ടുപുഴ തടയണയിലാണ് സംഭവം. കുട്ടുകാര്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ റ്റിജിന്‍ ആറാട്ടുപുഴ തടയണയ്ക്ക് സമീപമുള്ള കയത്തില്‍ അകപ്പെടുകയായിരുന്നു.

കൂട്ടുകാര്‍ ബഹളം വച്ചത് കേട്ട് എത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനാലിൽ വെള്ളം തുറന്ന് വിട്ടതിനെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്ന സാഹചര്യമാണ് നിലവിലുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി വിദ്യാർഥികൾ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങുറുള്ളതായി നാട്ടുകാർ പറഞ്ഞു.

ABOUT THE AUTHOR

...view details