കേരളം

kerala

കടലായി അഷ്ടമുടിക്കായൽ കരയിലേക്ക്, ഭീതിയോടെ തീര വാസികൾ

By

Published : May 15, 2021, 4:20 PM IST

Updated : May 15, 2021, 5:44 PM IST

പെരിങ്ങാലത്തെ വിവിധ പ്രദേശങ്ങളിലേക്ക് അഷ്ടമുടി കായലിൽ നിന്ന് തിര അടിച്ചു കയറി.

കാറ്റും മഴയും ശക്തിപ്പെട്ടു  കടലിനു സമാനമായി അഷ്ടമുടിക്കായൽ  അഷ്ടമുടി കായലിൽ നിന്ന് തിര അടിച്ചു കയറി  ജലം കടൽ തിരമാലക്ക് സമാനമായി  The wind and the rain were strong  Ashtamudi Lake is similar to the sea  The waves came crashing down from Ashtamudi lake
കാറ്റും മഴയും ശക്തിപ്പെട്ടു; കടലിന് സമാനമായി അഷ്ടമുടിക്കായൽ

കൊല്ലം: കാറ്റും മഴയും ശക്തിപ്പെട്ടതോടെ കടലിനു സമാനമായ അവസ്ഥയിലാണ് അഷ്ടമുടിക്കായൽ. കായലന് സമീപത്തെ പെരിങ്ങാലത്തെ വിവിധ പ്രദേശങ്ങളിലേക്ക് അഷ്ടമുടി കായലിൽ നിന്ന് തിര അടിച്ചു കയറി.

ALSO READ:വേലിയേറ്റം ശക്തി പ്രാപിച്ചു; മൺറോ തുരുത്തിൽ പ്രളയസമാനം

കഴിഞ്ഞദിവസം, വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അഷ്ടമുടിക്കായലിലെ വെള്ളം കടൽ തിരമാലക്ക് സമാനമായി പെരിങ്ങാലത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് അടിച്ചു കയറിയത്.

മഴയില്‍ ധ്യാനകേന്ദ്രം ഉൾപ്പെടെ നിരവധി വീടുകളിൽ വെള്ളം കയറി.

പെരിങ്ങാലത്ത് സ്ഥിതിചെയ്യുന്ന മാർത്തോമാ സഭയുടെ ധ്യാനകേന്ദ്രത്തിലെ മതിലുകൾ കായലിലെ തിരയിൽ തകർന്നിട്ടുണ്ട്. ധ്യാനകേന്ദ്രത്തിലും സമീപത്തുള്ള ഇരുപതോളം വീടുകളിലും വെള്ളം കയറി. നിരവധി കൃഷിഭൂമികളിലും വെള്ളം കയറി കൃഷി നശിച്ചിട്ടുണ്ട്.

അതേസമയം, ശക്തമായ കാറ്റും മഴയ്ക്കുമൊപ്പം വേലിയേറ്റം ശക്തിപ്രാപിച്ചതോടെ മൺറോ തുരുത്തില്‍ പ്രളയ സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കരയേത് കായലേത് എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് മൺറോ തുരുത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും.

രണ്ടുദിവസമായി ശക്തമായ മഴയുണ്ടെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ വേലിയേറ്റം ശക്തി പ്രാപിക്കുകയായിരുന്നു. ഇതോടെയാണ് മണ്‍റോ തുരുത്ത് പ്രളയസമാനമായ രീതിയിലേക്ക് മാറിയത്. അഷ്ടമുടി കായലിൽ നിന്നും കല്ലടയാറ്റിൽ നിന്നും ശക്തിയോടെയാണ് വെള്ളം കരയിലേക്ക് കയറിയത്.

Last Updated : May 15, 2021, 5:44 PM IST

ABOUT THE AUTHOR

...view details