കേരളം

kerala

സ്വാതന്ത്ര്യ ദിനത്തില്‍ കൊല്ലത്ത് ബോട്ട് ചങ്ങല പ്രതിഷേധം

By

Published : Aug 15, 2022, 10:04 AM IST

സാമ്പ്രാണിത്തുരുത്തില്‍ സ്വതന്ത്ര്യ ദിനാഘോഷത്തിനൊപ്പമാണ് പ്രതിഷേധവുമായി ഐലന്‍റ് ബോട്ട് ക്ലബ്ബ് അംഗങ്ങളെത്തിയത്.

സാമ്പ്രാണിത്തുരുത്തില്‍ ബോട്ട് ചങ്ങല പ്രതിഷേധം  അഷ്‌ടമുടിക്കായല്‍  The boat chain protest in Sampranithuruth  ബ്ലോക്ക് പഞ്ചായത്ത്  ഐലന്‍റ് ബോട്ട് ക്ലബ്ബ്  സാമ്പ്രാണിക്കോടി ഐലന്‍റ് ബോട്ട് ക്ലബ്ബ്  കൊല്ലം വാര്‍ത്തകള്‍  കൊല്ലം സ്വാതന്ത്ര്യ ദിന വാര്‍ത്തകള്‍  kollam news  kollam news updates  kollam latest news  kollam local news  സ്വതന്ത്ര്യ ദിന വാര്‍ത്തകള്‍  independence day news  independence day news updates  സാമ്പ്രാണിത്തുരുത്തില്‍ ബോട്ട് ചങ്ങല പ്രതിഷേധം
സാമ്പ്രാണിത്തുരുത്തില്‍ ബോട്ട് ചങ്ങല പ്രതിഷേധം

കൊല്ലം: അഞ്ചാലും മൂട് അഷ്‌ടമുടിക്കായലിലെ അടച്ചിട്ട സാമ്പ്രാണിത്തുരുത്ത് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ ബോട്ട് ചങ്ങല പ്രതിഷേധവുമായി സാമ്പ്രാണിക്കോടി ഐലന്‍റ് ബോട്ട് ക്ലബ്ബ്. ഇന്ന്(ഓഗസ്റ്റ് 15) രാവിലെ നടന്ന പ്രതിഷേധം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽകുമാർ ഉദ്ഘാടനംചെയ്തു. തുരുത്തില്‍ ബോട്ട് മറിഞ്ഞ് യുവതി മരിച്ചതിനെ തുടര്‍ന്നാണ് ജില്ല ഭരണക്കൂടം ബോട്ട് യാത്ര വിലക്കിയത്.

സാമ്പ്രാണിത്തുരുത്തില്‍ ബോട്ട് ചങ്ങല പ്രതിഷേധം

ഒരു മാസത്തിലേറെയായി ബോട്ട് യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട്. തുരുത്തില്‍ ബോട്ട് യാത്ര വിലക്കിയത് വായ്‌പയെടുത്ത് വള്ളം വാങ്ങിയവരെ ആശങ്കയിലാക്കി. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യം.

ABOUT THE AUTHOR

...view details