കേരളം

kerala

കൊവിഡില്‍ കൈത്താങ്ങ് ; പ്രതിരോധ ഉപകരണങ്ങൾ നൽകി എൻ.കെ.പ്രേമചന്ദ്രൻ

By

Published : Jun 3, 2021, 4:56 PM IST

ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഫേസ് മാസ്കുകൾ, എന്നിവ അടങ്ങിയ പ്രതിരോധ ഉപകരണങ്ങളാണ് മയ്യനാട് സി.കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രിക്ക് നൽകിയത്.

സി കേശവൻ മെമ്മോറിയൽ ആശുപത്രി  എൻ.കെ.പ്രേമചന്ദ്രൻ എം പി  ഓക്സി മീറ്റർ  പി.പി.ഇ കിറ്റ്  ഫേസ് മാസ്ക്  PPE KIT  Face Mask  ആംബുലൻസ്  ഐ.സി.യു  ICU  NK Premachandran MP donate Kovid defense equipment  NK Premachandran MP  Covid
കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം : മയ്യനാട് സി.കേശവൻ മെമ്മോറിയൽ ഗവൺമെന്‍റ് ആശുപത്രിക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകി എൻ.കെ.പ്രേമചന്ദ്രൻ എം പി. ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഫേസ് മാസ്കുകൾ, എന്നിവ അടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങളാണ് നൽകിയത്.

നേരിട്ടെത്തി കൊവിഡ് പ്രതിരോധ ചികിത്സാക്രമീകരണങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രതിരോധ ഉപകരണങ്ങൾ സൂപ്രണ്ട് ഡോ. സലില ദേവിക്ക് കൈമാറി. നേരത്തെ എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഐ.സി.യു സൗകര്യമുള്ള ആംബുലൻസിനായി അദ്ദേഹം അനുവദിച്ചിരുന്നു. അതിന്‍റെ തുടർ നടപടികൾ പുരോഗമിക്കുന്നതായും കൊവിഡ് വ്യാപനത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി എൻ.കെ.പ്രേമചന്ദ്രൻ

READ MORE:തോട്ടം തൊഴിലാളിള്‍ക്കും ലൈഫ് ഭവനങ്ങള്‍ നല്‍കും : വി.ശിവന്‍കുട്ടി

കൂടാതെ മയ്യനാട് ഗവ. ആശുപത്രിയുടെ വികസനത്തിനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയും എം.പി ഉറപ്പുനൽകി. യു.ഡി.എഫ് നേതാക്കളായ സജി.ഡി.ആനന്ദ്, ആർ.എസ്.അബിൻ, ബി.ശങ്കരനാരായണപിള്ള, മയ്യനാട് സുനിൽ, വിപിൻ വിക്രം എന്നിവരും എം.പിയോടൊപ്പം സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details