കേരളം

kerala

മേൽവിലാസം തിരക്കിയെത്തി, വെള്ളം ചോദിച്ച് പിന്നാലെകൂടി മാല മോഷണം; പക്ഷേ കൊണ്ടുപോയത് മുക്കുപണ്ടം

By

Published : Jun 29, 2022, 4:44 PM IST

കോമളം സ്വദേശി ധർമലതയുടെ മാലയാണ് മോഷണം പോയത്

kollam anjal chain theft  അഞ്ചൽ മാലമോഷണം  kerala crime news latest  കൊല്ലം മോഷണം
മാല മോഷണം

കൊല്ലം: മേൽവിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. കൊല്ലം കോമളത്താണ് സംഭവം. കോമളം സ്വദേശി ധർമലതയുടെ മാലയാണ് മോഷണം പോയത്. ശനിയാഴ്‌ച(ജൂണ്‍ 25) വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അതേസമയം മോഷണം പോയ മാല മുക്കുപണ്ടമാണെന്ന് വീട്ടമ്മ അറിയിച്ചു.

കൊല്ലത്ത് മാലമോഷണം

സ്‌കൂട്ടറിൽ എത്തിയ യുവാവ് അർജുനൻ എന്നയാളുടെ മേൽവിലാസം തിരക്കി ധർമലതയുടെ വീട്ടില്‍ എത്തുകയായിരുന്നു. എന്നാൽ തനിക്ക് ഈ വിലാസം അറിയില്ലെന്നും സമീപത്തെ കടയിൽ തിരക്കാനും വീട്ടമ്മ യുവാവിനോട് പറഞ്ഞു. തുടർന്ന് കുടിക്കാൻ വെള്ളം ചോദിച്ച യുവാവ് അടുക്കളയിൽ പോയ ധർമലതയുടെ പിന്നാലെയെത്തി മാല പൊട്ടിക്കുകയായിരുന്നു.

ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വീട്ടമ്മ പൊലീസിനെ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ധര്‍മലതയും, മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും വൃക്ക രോഗികളാണ്. മോഷണത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വടമൺ കാട്ടുംപ്പുറത്തും കഴിഞ്ഞ ദിവസം മാലമോഷണം നടന്നിരുന്നു. കാട്ടുംപ്പുറം സ്വദേശി ലക്ഷ്‌മിക്കുട്ടിയമ്മ (71) യുടെ ഒരു പവൻ സ്വർണമാലയാണ് ബൈക്കിലെത്തിയ യുവാവ് മോഷ്‌ടിച്ചത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളപുരം സ്വദേശി സുധീർ പിടിയിലായിരുന്നു.

അതേസമയം അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ABOUT THE AUTHOR

...view details