കേരളം

kerala

'അനുപമ പത്മൻ’, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി യൂട്യൂബിലും താരം

By ETV Bharat Kerala Team

Published : Dec 2, 2023, 10:56 AM IST

Updated : Dec 2, 2023, 11:42 AM IST

Anupama pathman kidnapping case ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് 'അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

kollam  ANUPAMA HAVE NEARLY FIVE LAKH SUSCRIBES  KIDNAPPING CASEANUPAMA STAR ON YUTUBE  381 VIDEOS UPLOADED  LARGE NUMBER OF FOLLOWERS  LAKHS OF VIWERS  LAST VIDEO POSTED ONE MONTH AGO  കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ  തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും  14000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്
kidnapping-case-anupama-star-on-yutube

കൊല്ലം:ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചാത്തന്നൂർ സ്വദേശി പത്മകുമാറിന്‍റെ മകൾ അനുപമ യൂട്യൂബിൽ മില്യൺ ഫോളോവേഴ്‌സുള്ള താരം. 4.99 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ് സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് 'അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്‌സുമുണ്ട്.

ഒരു മാസം മുൻപ് അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് അവസാനമായി ചെയ്‌ത വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോകളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലും അനുപമയ്ക്ക് ഫോളോവേഴ്‌സുണ്ട്. 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളർത്തുനായകളെക്കുറിച്ചുള്ള അപ്ഡേറ്റുകളും അനുപമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ട്. അനുപമ പരിചരിക്കുന്ന നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

നവംബർ 27നാണ് ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 21 മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കൊല്ലം ആശ്രാമം മൈതൈനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്. ഇവർക്ക് എതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് പ്രതികൾ പൊലീസിന് നല്‍കിയ അവസാന മൊഴി. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.

READMORE; ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; സംഭവത്തിന് മുൻപ് നായ്‌ക്കളെ എത്തിച്ചു, നിഗൂഡതകൾ ഒളിപ്പിച്ച് പത്മകുമാറിന്‍റെ ഫാം ഹൗസ്

Last Updated :Dec 2, 2023, 11:42 AM IST

ABOUT THE AUTHOR

...view details