കേരളം

kerala

സിപിഐ കൊല്ലം ജില്ല സമ്മേളനം, സർക്കാരിനും എസ്എഫ്ഐയ്ക്കും രൂക്ഷ വിർശനം

By

Published : Aug 19, 2022, 5:01 PM IST

ഇടത് ആശയങ്ങൾക്ക് നിരക്കാത്ത കാര്യങ്ങളാണ് സിപിഎം ചെയ്യുന്നത്. സഹകരണ മേഖല സിപിഎം കയ്യടക്കിയിരിക്കുകയാണെന്നും സിപിഐ കൊല്ലം ജില്ല സമ്മേളനത്തിൽ ആരോപണം.

cpi kollam district conference  report against cpm sfi  സിപിഐ  കൊല്ലം ജില്ല സമ്മേളനം  രൂക്ഷ വിമർശനം  സിപിഎം  എസ്എഫ്ഐ  കേരള കോൺഗ്രസ് ബി  ബി ഗണേഷ് കുമാർ  കൊല്ലം വാർത്ത  Kollam latest news  cpi kollam news  cpi kerala
സിപിഐ കൊല്ലം ജില്ല സമ്മേളനത്തിൽ സർക്കാരിനെതിരെയും എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമർശനം

കൊല്ലം: സിപിഐ കൊല്ലം ജില്ല സമ്മേളനത്തിൽ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും കേരള കോൺഗ്രസ് ബി ഗണേഷ് കുമാർ പക്ഷത്തിനുമെതിരെ കടുത്ത വിമർശനം. ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

സിപിഐ കൊല്ലം ജില്ല സമ്മേളനത്തിൽ സർക്കാരിനെതിരെയും എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമർശനം

ഇടത് ആശയങ്ങൾക്ക് നിരക്കാത്ത കാര്യങ്ങളാണ് സഹകരണ മേഖലയിൽ സിപിഎം നടത്തുന്നത്. സിപിഎം തന്നിഷ്‌ടം കാണിക്കുകയാണ്, സഹകരണ മേഖല കയ്യടക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചു.

എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമർശനം: കാമ്പസുകളിൽ കെഎസ്‌യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാക്കാൻ പാടില്ലെന്നാണ് എസ്എഫ്ഐ സ്വീകരിക്കുന്ന നിലപാട്. എസ്എഫ്ഐക്കാരുടെ മർദ്ദനം നേരിട്ടാണ് എഐഎസ്എഫ് കാമ്പസുകളിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ ആരോപിച്ചു.

ഗണേഷിനും വിമർശനം: സിപിഐയുമായി ഇടഞ്ഞു നിൽക്കുന്ന കേരള കോൺഗ്രസ് ബിക്കും ഗണേഷ് കുമാറിനും എതിരെ സമ്മേളനത്തിൽ വിമർശനം ഉയർന്നു. കേരള കോൺഗ്രസ് ബി യ്ക്ക് ജില്ലയിൽ കാര്യമായ സ്വാധീനമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടി.

റിപ്പോർട്ടിലെ ചർച്ചയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ആർഎസ്‌പിയുടെ സംഘടന സംവിധാനം ദുർബലമാണ്. ആർഎസ്‌പിയിലെ ഒരു വിഭാഗത്തിന് എൽഡിഎഫിലേക്ക് തിരിച്ചു പോകണം എന്ന് ആഗ്രഹമുണ്ടെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു. ഏറെ നാളായി നിലനിൽക്കുന്ന വിഭാഗീയതയ്ക്കും ചേരിതിരിവിനും നടുവിലാണ് കൊല്ലം ജില്ല സമ്മേളനം തുടരുന്നത്.

ABOUT THE AUTHOR

...view details