കേരളം

kerala

കൊല്ലത്തെ കശുവണ്ടി ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം: എൻ.കെ പ്രേമചന്ദ്രൻ

By

Published : Feb 6, 2021, 3:15 PM IST

പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കാഷ്യു ഫെഡറേഷൻ യുടിയുസിയുടെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികൾ രാപ്പകല്‍ സമരം നടത്തി

എൻ.കെ പ്രേമചന്ദ്രൻ  NK Premachandran  കശുവണ്ടി ഫാക്‌ടറികൾ  കൊല്ലത്തെ കശുവണ്ടി ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം  Cashew factories in Kollam  acshew workers kollam
കൊല്ലത്തെ കശുവണ്ടി ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം: എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം:തൊഴിലുറപ്പ് ജോലി ഉള്ളതുകൊണ്ട് മാത്രമാണ് കേരളത്തിൽ കശുവണ്ടി തൊഴിലാളികളുടെ പട്ടിണി മരണം സംഭവിക്കാത്തതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം ചിന്നക്കടയിൽ കാഷ്യു ഫെഡറേഷൻ യുടിയുസിയുടെ നേതൃത്വത്തിൽ നടത്തിയ കശുവണ്ടി തൊഴിലാളികളുടെ രാപകൽ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 700ഓളം സർക്കാർ കശുവണ്ടി ഫാക്‌ടറികളാണ് അടഞ്ഞ് കിടക്കുന്നത്. തൊഴിൽ ലഭിക്കാത്തത് മൂലം തൊഴിലാളികൾക്ക് ലഭിക്കേണ്ട അനുകൂല്യങ്ങൾ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും അതിനാൽ ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എം.പി പറഞ്ഞു.

ABOUT THE AUTHOR

...view details