കേരളം

kerala

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; നീതിയാത്രയ്‌ക്ക് നാളെ തുടക്കം

By

Published : Mar 8, 2021, 5:32 PM IST

യാത്ര കാസര്‍കോട്‌ മുതല്‍ പാറശാല വരെ പര്യടനം നടത്തും.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം  നീതിയാത്ര  കാസര്‍കോട്‌ മുതല്‍ പാറശാല വരെ നീതി യാത്ര  വാളയാര്‍ പെണ്‍കുട്ടികള്‍  walayar death  walayar case  നീതിയാത്ര  kerala government  state government
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; നീതിയാത്രയ്‌ക്ക് നാളെ തുടക്കം

കാസര്‍കോട്‌: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്‌ക്ക് ചൊവ്വാഴ്‌ച തുടക്കമാകും. കാസര്‍കോട്‌ മുതല്‍ പാറശാല വരെ 140 നിയോജക മണ്ഡലങ്ങളിലൂടെയാണ് യാത്ര പര്യടനം നടത്തുക. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയുടെ ഉദ്‌ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിർവഹിച്ചു . 2017 ലാണ് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരങ്ങള്‍ മരിക്കുന്നത്. പെണ്‍കുട്ടികളുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരമെന്നാവശ്യപ്പെട്ടാണ് യാത്ര നടത്തുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണമല്ല പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് കുട്ടികളുടെ അമ്മ. നീതി നിഷേധം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ച് ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ് നീതിയാത്രയുടെ ലക്ഷ്യം.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ എന്തിനാണ് ഭരണം, എന്തിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ നീതിയാത്രയില്‍ ഉന്നയിക്കും. ഉത്തരവാദികളായ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ തലമുണ്ഡലം ചെയ്‌ത് ജനങ്ങളോട്‌ നേരിട്ട് സംവദിക്കാന്‍ ഇറങ്ങുമെന്ന് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details