കേരളം

kerala

എഐ കാമറയിലും കെ ഫോണിലും നടന്നത് ഒരേ രീതിയിലുള്ള അഴിമതി, കൂടുതൽ രേഖകൾ പുറത്ത് വിടും: വിഡി സതീശൻ

By

Published : May 4, 2023, 1:08 PM IST

എഐ കാമറയിൽ നടന്ന അതേ അഴിമതി കെ ഫോണിലും നടന്നതായി പ്രതിപക്ഷ നേതാവ്. എല്ലാ ടെൻഡറുകളും എത്തുന്നത് ഒരേ പെട്ടിയിലേയ്‌ക്കാണെന്ന് വിഡി സതീശൻ ആരോപിച്ചു.

വി ഡി സതീശൻ  എഐ കാമറ  കെ ഫോൺ  പ്രതിപക്ഷ നേതാവ്  അഴിമതി  കാരാർ  ഉപകരാർ  എസ്‌ ആർ ഐ ടി  കോൺഗ്രസ്  congress  v d satheeshan  ai camera  srit  contract  kfon
കെ ഫോൺ അഴിമതി

വി ഡി സതീശൻ മാധ്യമങ്ങളോട്

കാസർകോട് :എഐ കാമറയിലും കെ ഫോണിലും ഒരേ രീതിയിലുള്ള അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ കാമറ ഇടപാടിലെ വിവാദത്തിന് പിന്നാലെയാണ് ഗുരുതര അഴിമതി അരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്. കെ ഫോൺ ടെൻഡർ നടപടികളിൽ ഒത്തുകളിയുണ്ടെന്നും കെ ഫോൺ അഴിമതിയിൽ കൂടുതൽ രേഖകൾ പുറത്ത് വരുമെന്നും വിഡി സതീശൻ പറഞ്ഞു.

ടെൻഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ

കെ ഫോണിലും എസ്‌ ആർ ഐ ടി ഉൾപ്പെട്ട കോൺസോഷ്യമാണുള്ളത്. ഐഐ കാമറ വിഷയത്തിൽ വ്യവസായ മന്ത്രി അഴിമതിയെ ന്യായീകരിക്കുകയാണെന്നും സതീശൻ ആരോപിച്ചു. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്‌ഗാനവുമായാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ കെ ഫോണ്‍ പദ്ധതിയിലും വൻ അഴിമതിയാണ്.

ടെൻഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ

ഭാരത് ഇലക്‌ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകി. 520 കോടിയാണ് അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്‌ ആർ ഐ ടിക്കും ബന്ധമുണ്ട്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണ്.

എഐ കാമറ അഴമിതിയില്‍ വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. പിണറായി സർക്കാരിന്‍റെ അഴിമതികൾ ചൂണ്ടിക്കാട്ടി ഈ മാസം 20 ന് സെക്രട്ടേറിയറ്റിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം നടത്തും.

ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രി: വിഷയത്തിൽ നിയമനടപടിയും സ്വീകരിക്കും. ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2017ൽ ആരംഭിച്ച കെ ഫോൺ പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ 20ലക്ഷം വീടുകളിൽ സൗജന്യ ഇന്‍റർനെറ്റ് കണക്ഷനും 30,000 സർക്കാർ ഓഫീസുകളിൽ ഇന്‍റർനെറ്റ് ശൃംഖലയും സജ്ജമാക്കുമെന്നാണ് വാഗ്‌ദാനം ചെയ്‌തത്.കെ ഫോൺ സംവിധാനം 90 ശതമാനവും പൂർത്തിയായെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

ടെൻഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ

ഇതിൽ പതിനാറായിരത്തോളം ഓഫീസുകളിൽ കണക്ഷൻ മാത്രമാണ് നൽകിയത്. എന്നാൽ സൗജന്യ കണക്ഷൻ നൽകാൻ നാടെങ്ങും ലൈൻ വേണം. അത് ഉടൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ തുടക്കത്തിൽ 14000 പേർക്ക് മാത്രം സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകുമെന്നായി സർക്കാർ. ഒരു നിയമസഭ മണ്ഡലത്തിൽ 100 പേർക്കായി പരിമിതപ്പെടുത്തുകയും ചെയ്‌തു.

കരാറിൽ 500 കോടി കൂടുതൽ:കെ ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി 1028.8 കോടി രൂപയ്‌ക്കാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനത്തിന് രണ്ടു വർഷവും ഓപ്പറേഷൻ ആൻഡ് മെയിന്‍റനൻസിന് ഏഴുവർഷവും ഉൾപ്പെടെ ഒൻപത് വർഷത്തെ കരാർ ഭാരത് ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് നൽകിയത്.( ഇതിൽ എസ് ആർ ഐ ടി കമ്പനിയും ഉൾപ്പെടുന്നു). ഇതിനായി നൽകിയ കരാർ തുക 1531 കോടി രൂപയാണ്. ഇതിൽ 1168 കോടി രൂപ നിർമാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ ആൻഡ് മെയിന്‍റനൻസിനുമായാണ് കരാർ ഉറപ്പിച്ചത്.

ടെൻഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ

അതായത് 500 കോടിയോളം രൂപയുടെ ടെൻഡർ എക്‌സസ്‌. 30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്‌ടിക്കൽ നെറ്റ് വർക്ക് ടെർമിനലിന്‍റെ പ്രവർത്തനവും പരിപാലനവും മാത്രമാണ് സിസ്റ്റം ഇന്‍റഗ്രേറ്ററായ ബി ഇ എൽ കൈകാര്യം ചെയ്യുന്നത് എന്നാണ് വിവരം. എന്നാൽ ഈ പദ്ധതിയിലൂടെ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിനും മോണിറ്റയ്‌സ്‌ ചെയ്യുന്നതിനും ഒരു മാനേജ്‌ഡ്‌ സർവീസ് പ്രൊവൈഡറിന്‍റെ (എം.എസ്.പി.) വൈദഗ്‌ധ്യം ആവശ്യമാണ് എന്നാണ് കെ ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യാനായി സർക്കാർ നിയമിച്ച ഉപസമിതിയുടെ കണ്ടെത്തൽ.

ടെൻഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ

അതിനാൽ കെ ഫോണിന്‍റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങൾക്കായി ടെൻഡർ പ്രക്രിയയിലൂടെ ഒരു മാനേജ്‌ഡ്‌ സർവീസ് പ്രൊവൈഡറെ (എം എസ് പി) തെരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിച്ചു. എന്നാൽ ഈ ടെൻഡറും നേടിയത് മുൻപ് ഭാരത് ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിലെ എസ് ആർ ഐ ടി എന്ന സ്ഥാപനമാണ്. എ ഐ കാമറയിൽ അഴിമതി നടത്തിയ സ്ഥാപനമാണ് എസ് ആർ ഐ ടി.

ടെൻഡർ നേടിയത് കാർട്ടൽ ഉണ്ടാക്കി: കെ ഫോൺകരാറും കാർട്ടൽ ഉണ്ടാക്കിയാണ് എസ് ആർ ഐ ടി നേടിയത്.ഈ ടെൻഡറിൽ പങ്കെടുത്തത് മൂന്ന് സ്ഥാപനങ്ങളാണ്. എസ് ആർ ഐ ടിയോടൊപ്പം ആദ്യ ടെൻഡർ നേടിയ റെയിൽറ്റെലിന്‍റെ സ്ഥാപനമായ റെയിൽവേയറിന്‍റെ എം എസ് പി കളാണ് ഉണ്ടായിരുന്നത്. അതായതു എസ് ആർ ഐ ടിയുമായി ചേർന്ന് ആദ്യ കരാർ നേടിയ റെയിൽടെല്ലുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. ഇത് എ ഐ കാമറ ടെൻഡർ പോലെ കാർട്ടൽ തന്നെയാണ്. ഇങ്ങനെയാണ് എസ് ആർ ഐ ടി യും കരാറും നേടിയത്.

ടെൻഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ

എം എസ് പി കരാർ പ്രകാരം ബിസിനസിന്‍റെ 10 ശതമാനം റവന്യൂ വിഹിതമാണ് എസ് ആർ ഐ ടിക്ക് എം എസ്‌ പി കരാർ പ്രകാരം നൽകാൻ പോകുന്നത്. പദ്ധതിയെ കൂടാതെ കൂടുതൽ ബിസിനസുകൾ നേടാനായാൽ അതിന് രണ്ട് ശതമാനം വരെ അധിക ഇൻസെന്‍റീവ് ലഭിക്കും.കൂടാതെ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഡാർക്ക് ഫൈബർ മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് ലീസ് നൽകുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി വിഹിതവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട് എന്നാണ് വിവരം.

എല്ലാ പണവും എത്തുന്നത് ഒരേ പെട്ടിയിലേയ്‌ക്ക്: ചുരുക്കത്തിൽ സർക്കാർ 1500 കോടി മുടക്കുന്ന പദ്ധതിയുടെ മൊത്തം പൈസയും കൊണ്ടുപോകുന്നത് എസ് ആർ ഐ ടിയാണ് . നയാ പൈസ മുതൽ മുടക്കില്ലാതെ കെ ഫോൺ പദ്ധതിയുടെ ഒരു ബിസിനസ് പങ്കാളിയായി എസ് ആർ ഐ ടി മാറിയിരിക്കുന്നു. എസ് ആർ ഐ ടിക്ക് കെ ഫോൺ പദ്ധതിയിൽ കൺസോർഷ്യത്തിന്‍റെ ഭാഗമായി ലഭിച്ച കരാറിന്‍റെ ഉപകരാർ അശോക ബീഡകോണിനാണ് നൽകിയത് ( ഇവർ എ ഐ കാമറ ഇടപാടിലെ ടെൻഡറിൽ പങ്കെടുത്തിരുന്നു ). ഇവർ കെ ഫോൺ " POP( point of presence) " ഉപകാരാർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യ പിതാവിന് സ്വാധീനമുള്ള സ്ഥാപനമായ പ്രെസാഡിയോക്കാണ്. ഇതും അതേ പെട്ടിയിലേക്കാണ് എന്ന് സാരമെന്നും വിഡി സതീശൻ ആരോപിച്ചു.

ABOUT THE AUTHOR

...view details