കേരളം

kerala

ചികിത്സ പിഴവ്: വീണ് എല്ലുപൊട്ടിയ കുട്ടിയുടെ ​കൈ മുറിച്ചു, ഗുരുതര ആരോപണവുമായി കുടുംബം

By

Published : Nov 21, 2022, 1:56 PM IST

allegations against Thalassery general hospital  student s broken arm was amputated  medical error on Thalassery general hospital  Thalassery general hospital  ഒടിഞ്ഞ കൈ ചികിത്സ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി  തലശേരി ജനറൽ ആശുപത്രിക്കെതിരെ കുടുംബം  തലശേരി ജനറൽ ആശുപത്രി  തലശേരി ചേറ്റംകുന്ന്  ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ്

തലശേരി ചേറ്റംകുന്ന് നാസ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്‍റെ മകൻ സുൽത്താനാണ് കൈ നഷ്‌ടമായത്. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണ ജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി

കണ്ണൂര്‍: തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന് ആരോപണം. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണ ജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി.

തലശേരി ചേറ്റംകുന്ന് നാസ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്‍റെ മകൻ സുൽത്താനാണ് കൈ നഷ്‌ടമായത്. പാലയാട് ഗവൺമെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു 17കാരനായ സുൽത്താൻ. ഒക്‌ടോബർ 30ന് വൈകിട്ടാണ് അപകടം നടന്നത്.

വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണാണ് എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്‌ റേ മെഷീൻ കേടായിരുന്നു. എക്‌സ്‌ റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്‌സ്‌ റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്‌സ്‌ റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്‌ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടി.

കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡോക്‌ടർ വിജുമോൻ ശസ്‌ത്രക്രിയ നിർദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈയുടെ നിറം മാറി. തുടർന്ന് വിജുമോൻ അടിയന്തരമായി ശസ്‌ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് തങ്ങളെ അറിയിച്ചതായും കുടുംബം പറഞ്ഞു.

നവംബർ 11നാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചതെന്നും കുടുംബം പറയുന്നു. പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്‌ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റുകയായിരുന്നു. അതേസമയം ചികിത്സ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details