കേരളം

kerala

സി.പി.എം ജില്ല പഞ്ചായത്തംഗത്തെ ആക്രമിച്ചു: മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

By

Published : Mar 19, 2022, 2:13 PM IST

ചെങ്കള സ്വദേശികളായ അബൂബക്കർ, മുഹമ്മദ്‌ അലി, സവാദ് എന്നിവർക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തത്

Kasargod Murder attempt case against IUML Members  കാസര്‍കോട് സി.പി.എം ജില്ല പഞ്ചായത്തംഗത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കേസ്  ഫാത്തിമത്ത് ഷംനയെ ആക്രമിച്ച സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്  കാസർകോട് ഇന്നത്തെ വാര്‍ത്ത  Kasargod todays news
സി.പി.എം ജില്ല പഞ്ചായത്തംഗത്തിന് നേരെ ആക്രമണം: 3 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കാസർകോട്:സി.പി.എം ജില്ല പഞ്ചായത്ത്‌ അംഗം ഫാത്തിമത്ത് ഷംനയെ ആക്രമിച്ച സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്‌. ചെങ്കള സ്വദേശികളായ അബൂബക്കർ, മുഹമ്മദ്‌ അലി, സവാദ് എന്നിവർക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സംഘത്തിൽ നാലുപേരുണ്ടെന്ന് പൊലീസ് പറയുന്നു.

ALSO READ:കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

വെള്ളിയാഴ്‌ച രാത്രിയാണ് ചെങ്കളയിലെ വീട്ടിൽവച്ച് ഷംനയ്ക്ക്‌ നേരെ ആക്രമണമുണ്ടായത്. ഒരു സംഘം ചെങ്കള ഏർമാളത്തെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിനുനേരെയും ആക്രമണമുണ്ടായി. ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പെരിയ ഡിവിഷനിലെ ജില്ല പഞ്ചായത്ത്‌ അംഗമായ ഷംന പറഞ്ഞു. യുവതിയുടെ പിതാവ് ഹസൻ, സഹോദരൻ സാലി, സുൽത്താൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details