കേരളം

kerala

സുവര്‍ണ ജൂബിലിക്ക് മാറ്റുകൂട്ടി വിദ്യാര്‍ഥികളുടെ മെഗാ തിരുവാതിര

By

Published : Jan 24, 2020, 6:07 PM IST

Updated : Jan 24, 2020, 7:18 PM IST

കാസര്‍കോട് ചിന്മയ വിദ്യാലയത്തിന്‍റെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കാണ് തിരുവാതിരയോട് കൂടി തുടക്കമായത്

thiruvathira  സുവര്‍ണ ജൂബിലിക്ക് മാറ്റുകൂട്ടി വിദ്യാര്‍ഥികളുടെ മെഗാ തിരുവാതിര  മെഗാ തിരുവാതിര  Mega Thiruvathira performed in Kasarkod Chinmaya school
തിരുവാതിര

കാസര്‍കോട്‌:സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വിദ്യാര്‍ഥികളുടെ മെഗാ തിരുവാതിര. കാസര്‍കോട് ചിന്മയ വിദ്യാലയത്തിന്‍റെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കാണ് തിരുവാതിരയോട് കൂടി തുടക്കമായത്. സ്‌കൂളിലെ നാലാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള ഇരുന്നൂറിലധികം കുട്ടികളാണ് തിരുവാതിരയവതരിപ്പിച്ചത്.

സുവര്‍ണ ജൂബിലിക്ക് മാറ്റുകൂട്ടി വിദ്യാര്‍ഥികളുടെ മെഗാ തിരുവാതിര

പാട്ടിനൊപ്പം ചുവടുപിഴക്കാതെ മെഗാ തിരുവാതിര അരങ്ങേറിയതോടെ ചിന്മയ വിദ്യാലയത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കും പ്രൗഢമായി. സ്‌കൂളിലെ അധ്യാപികമാരായ സിന്ധു ശശീന്ദ്രന്‍, ധനശ്രീ, മേഘ്ന തുടങ്ങിയവരായണ് കുട്ടികളെ തിരുവാതിര പരിശീലിപ്പിച്ചത്. ചിന്മയ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ പൊലിമ കൂട്ടാന്‍ വൈവിധ്യങ്ങളായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

Last Updated : Jan 24, 2020, 7:18 PM IST

ABOUT THE AUTHOR

...view details