കേരളം

kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

By

Published : Jun 9, 2021, 3:57 PM IST

മഞ്ചേശ്വരത്ത് മത്സരിച്ച ഇടത് സ്ഥാനാർഥി വി.വി.രമേശന്‍റെ പരാതിയിലാണ് നടപടി.

manjeswaram election  manjeswaram election bribery case  k surendran  crime branch  vv rameshan  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്  ക്രൈംബ്രാഞ്ച്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ ഇടതുമുന്നണി സ്ഥാനാര്‍ഥി വി.വി രമേശനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.

കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്‌കുമാര്‍ വി.വി രമേശന്‍റെ മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ബോധിപ്പിച്ചുവെന്ന് വി വി രമേശന്‍ പറഞ്ഞു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Read More: പത്രിക പിന്‍വലിക്കാന്‍ കോഴ : കെ സുരേന്ദ്രനെതിരെ കേസെടുത്തു

പത്രിക പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപ കൈക്കൂലി ലഭിച്ചെന്ന് വെളിപ്പെടുത്തിയ സുന്ദരയുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ ബദിയടുക്ക പൊലീസ് പുതിയ സംഘത്തിന് കൈമാറിയിരുന്നു.

ABOUT THE AUTHOR

...view details