കേരളം

kerala

മംഗളൂരു ഫാസില്‍ വധം: മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ

By

Published : Jul 31, 2022, 12:58 PM IST

Updated : Jul 31, 2022, 1:09 PM IST

ജൂലൈ 28 നാണ് മംഗളൂരു സൂറത്ത്‌കൽ സ്വദേശി ഫാസിൽ കൊല്ലപ്പെട്ടത്. കൊലപാതക സംഘത്തിന്‍റെ കാറോടിച്ചിരുന്ന അജിത്ത് ഡിസോസയാണ് ഞായറാഴ്‌ച പിടിയിലായത്

Mangaluru Fazil murder updates  മംഗളൂരു ഫാസില്‍ വധം  മംഗളൂരു ഫാസില്‍ വധം മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargode todays news
മംഗളൂരു ഫാസില്‍ വധം: മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ

കാസർകോട്:മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘത്തിന്‍റെ കാറോടിച്ചിരുന്ന അജിത്ത് ഡിസോസയെ മംഗളൂരു പൊലീസാണ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്.

READ MORE|മംഗളൂരു ഫാസില്‍ വധം: ഇതുവരെ കസ്റ്റഡിയിലായത് 21 പേർ, വ്യക്തിവൈരാഗ്യം സംബന്ധിച്ചും അന്വേഷണം

കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പൊലീസ് നിഗമനം. 21 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ജൂലൈ 28 നാണ് സൂറത്ത്‌കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തിലെ അന്വേഷണത്തിനായി എൻ.ഐ.എ സംഘം മംഗളൂരുവില്‍ എത്തി. കൊച്ചിയിൽ നിന്നുള്ള സംഘത്തിന്‍റെ നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Last Updated : Jul 31, 2022, 1:09 PM IST

ABOUT THE AUTHOR

...view details