കേരളം

kerala

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം, മുഖ്യപ്രതി അർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

By

Published : Aug 18, 2022, 5:13 PM IST

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അർഷാദിന്റെ അറസ്റ്റ് പ്രത്യേക പൊലീസ് സംഘം രേഖപ്പെടുത്തി

kochi murder arrest new  kochi flat murder case  main accused got arrest in kochi flat murder case  kochi flat murder case  main accused arshad got arrest in kochi flat murder case  kochi flat murder case latest news  kochi flat murder case news today  കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം  മുഖ്യപ്രതി അർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി  അർഷാദിന്റെ അറസ്റ്റ് കൊച്ചിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം രേഖപ്പെടുത്തി  കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ  കൊച്ചിയിലെ ഫ്ലാറ്റ് കൊലപാതകം  കൊച്ചിയിലെ ഫ്ലാറ്റ് കൊലപാതകം ഏറ്റവും പുതിയ വാര്‍ത്ത  കൊച്ചിയിലെ ഫ്ലാറ്റ് കൊലപാതകം ഇന്നത്തെ വാര്‍ത്ത  കൊച്ചി ഏറ്റവും പുതിയ വാര്‍ത്ത  കൊച്ചി ഇന്നത്തെ വാര്‍ത്ത  latest news in kochi
കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി അർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊച്ചിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമെത്തിയാണ് നടപടി സ്വീകരിച്ചത്. കാസർകോട് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേ സമയം ലഹരി മരുന്ന് കേസിൽ അർഷാദിനേയും സുഹൃത്ത് അശ്വന്തിനെയും റിമാൻഡ് ചെയ്‌തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അർഷാദിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇന്നലെ (17.08.2022)യാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും പൊലീസ് പിടികൂടിയത്.

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി അർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർകോട് പൊലീസ് അർഷാദിനെ പിടികൂടിയത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് പൊലീസെത്തിയത്.അതിനിടെ അർഷാദിന്റെയും സുഹൃത്തിന്റെയും പക്കൽ നിന്നും മയക്കുമരുന്നും കഞ്ചാവും കണ്ടെത്തിയിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇവരുടെ കയ്യിൽ നിന്നും മൂന്ന് മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌ണയെ ചൊവ്വാഴ്‌ച (16.08.2022) യാണ് കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്‌ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.

ABOUT THE AUTHOR

...view details