കേരളം

kerala

"കമ്മ്യൂണിസ്റ്റ്കാരനായ അച്ഛന്‍റെ മകനെയാണ് സിപിഎം കൊന്നത് " : മുഖ്യമന്ത്രിക്ക് കൃപേഷിന്‍റെ സഹോദരിയുടെ തുറന്ന കത്ത്

By

Published : Apr 17, 2019, 6:15 PM IST

Updated : Apr 17, 2019, 9:50 PM IST

സഹോദരനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെ കുറിച്ചും കൃപേഷിന്‍റെ സഹോദരി കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ്

.

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരിയുടെ തുറന്ന കത്ത്.

പെരിയ ഇരട്ടക്കൊലക്കേസ്

കമ്മ്യൂണിസ്റ്റ്കാരനായ അച്ഛന്‍റെ മകനെയാണ് മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ കൊന്നതെന്ന് കൃഷ്ണപ്രിയ കത്തിൽ പറയുന്നു. പട്ടിണിയും, ദുരിതവും നിറഞ്ഞ ജീവിതത്തിൽ ചേട്ടനെ നഷ്ടപ്പെട്ടതോടെ കുടുംബവും ,താനും അനുഭവിക്കുന്ന മാനസിക വിഷമത്തെ കുറിച്ച് കത്തിൽ വിശദീകരിക്കുന്നുണ്ട്. ഒപ്പം കൃപേഷിനും, ശരത് ലാലിനുമെതിരെ സി പി എമ്മുകാർ നടത്തുന്ന കുപ്രചരണങ്ങളെ കുറിച്ചും കൃഷ്ണപ്രിയ പറയുന്നു. സഹോദരൻ കൊല്ലപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനെത്തിയത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണെന്ന് പറയുന്ന കൃഷ്ണപ്രിയ, മുഖ്യമന്ത്രി വീട്ടിലെത്താത്തതിനെയും പരാമർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനം കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ കരയിച്ചെന്നും കത്തിൽ കൃഷ്ണപ്രിയ പറയുന്നു.

പെരിയ ഇരട്ടക്കൊലക്കേസ്
Last Updated : Apr 17, 2019, 9:50 PM IST

ABOUT THE AUTHOR

...view details