കേരളം

kerala

കൊവിഡില്‍ കാസർകോടിന് ഇന്ന് ആശ്വാസം

By

Published : Apr 25, 2020, 7:47 PM IST

ഇന്ന് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല.

Covid latest news  kasaragod latest news  കാസര്‍കോട് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കൊവിഡില്‍ കാസർകോടിന് ഇന്ന് ആശ്വാസം

കാസര്‍കോട്: കൊവിഡില്‍ ജില്ലക്ക് ഇന്ന് ആശ്വാസ ദിനം. രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടപ്പോൾ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. പരിയാരം മെഡിക്കൽ കോളജ് കാസർകോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് രോഗം ഭേദമായി മടങ്ങിയത്. രോഗം സ്ഥിരീകരിച്ച 16 പേരാണ് ഇനി ജില്ലയിൽ ചികിൽസയിൽ കഴിയുന്നത്. ആകെ 2375 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 281 പേർ കൂടി നിരീക്ഷണകാലയളവ് പൂർത്തീകരിച്ചിട്ടുണ്ട്. തുടർ പരിശോധകൾക്കുള്‍പ്പടെ അയച്ച 3643 സാമ്പിളുകളിൽ 358 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. 2969 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായി. ഇന്ന് പുതിയതായി മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details