കേരളം

kerala

വീണ്ടും 'കോടതി കയറി' പോരുകോഴികള്‍, ശേഷം ലേലം, വക്കീലന്‍മാരും വിളിക്കും ; മുപ്പതിനായിരത്തിലേറെ രൂപ ഖജനാവിലേക്കെത്തിയ ചരിത്രവും

By ETV Bharat Kerala Team

Published : Nov 8, 2023, 10:04 PM IST

Updated : Nov 8, 2023, 10:31 PM IST

fighter Cock Auction at Kasaragod : കോഴിപ്പോരിനിടെ കാസർകോട് ജില്ലയിലെ ആദൂർ പൊലീസ് പിടികൂടിയ കോഴികളെയാണ് കാസർകോട് ജില്ല കോടതിയിൽ ഹാജരാക്കിയത്

Kasaragod District Court  Authorities Auctioned 4 Fighter Cocks Seized by Police
Kasaragod District Court Authorities Auctioned 4 Fighter Cocks Seized by Police

മുറതെറ്റാതെ ആദൂരില്‍ കോഴിക്കേസ്

കാസർകോട് :കോടതി വളപ്പിൽ കോഴികളുടെ കൂവൽ കേട്ട് കേസുമായി ബന്ധപ്പെട്ട് എത്തുന്ന പലരും സംശയിക്കാറുണ്ട്, കോടതി വളപ്പില്‍ കോഴിക്ക് എന്താ കാര്യമെന്ന്. സംശയം തോന്നി വന്നുനോക്കിയാൽ സംഗതി മനസിലാകും. കോഴി വളർത്തലല്ല ലേലം ആണെന്ന്. കോഴിപ്പോരിനിടെ കാസർകോട് ജില്ലയിലെ ആദൂർ പൊലീസ് പിടികൂടിയ കോഴികളെയാണ് കാസർകോട് ജില്ല കോടതിയിൽ ഹാജരാക്കിയത് (fighter Cock Auction at Kasaragod District Court).

കോടതി വളപ്പിൽ കോഴികൾ എത്തിയാൽ ലേലം ചൂടുപിടിക്കും. അതോടെ കോഴികൾക്ക് മോഹവിലയാകും. 30,000 രൂപയ്ക്ക് വരെ കോഴികൾ ലേലത്തിന് പോയ ദിവസങ്ങൾ ഉണ്ടായിരുന്നു. കോഴികളെ ലേലം വിളിച്ച് സ്വന്തമാക്കുന്നവരിൽ വക്കീലും ഗുമസ്തനും ഉണ്ടാകും. ചിലപ്പോൾ ഉടമസ്ഥർ തന്നെ കോഴികളെ പണമെറിഞ്ഞ് സ്വന്തമാക്കും (Cock Fight Cases Kasaragod).

ALSO READ :അതിര്‍ത്തിയില്‍ കോഴിപ്പോര് ചൂതാട്ടം; മഞ്ചേശ്വരത്ത് 7 പേർ അറസ്‌റ്റിൽ, 17 കോഴികളെയും പിടികൂടി

നാലുകോഴികളെയാണ് ഇത്തവണ കോടതി വളപ്പിൽ ലേലത്തിനുവച്ചത്. പുറത്തുനിന്നുള്ളവർക്കും ലേലത്തിൽ പങ്കെടുക്കാം. വക്കീല്‍ തന്നെ കോഴിയെ ലേലത്തിൽ പിടിച്ചുകൊണ്ടുപോകുന്നത് കൗതുകമാണ്. തെയ്യക്കാലമായതിനാൽ ഇത്തരം കോഴികൾക്ക് വൻ ഡിമാൻഡ് ആണ് (Cock Fighting Cases From Adhur).

കർണാടകയോട് ചേർന്നുള്ള കാസർകോട്ടെ അതിർത്തി പ്രദേശങ്ങളിൽ കോഴിപ്പോര് ചൂതാട്ടം നിരോധിച്ചെങ്കിലും ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്. ചൂതാട്ട കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തുന്ന പൊലീസ് കോഴികളെയും നടത്തിപ്പുകാരെയും കസ്റ്റഡിയിൽ എടുക്കും. മഞ്ചേശ്വരം ഭാഗത്താണ് കോഴിപ്പോര് വ്യാപകമായി നടക്കുന്നത്. ഒരു തവണ കസ്റ്റഡിയിൽ എടുത്ത ഏഴ് കോഴികളെ കോടതിയിൽ ഹാജരാക്കി ലേലത്തിന് വെച്ചപ്പോൾ 31930 രൂപയാണ് കേരള സർക്കാരിന്‍റെ ഖജനാവിലേക്കെത്തിയത് (Cocks Auction At Courts).

ALSO READ : കോഴിപ്പോര് : വീര്യം നുരയും ശൗര്യം, ഒടുക്കം രക്തം ചിന്തും, പണമൊഴുക്കിന്‍റെയും 'ആടുകളം' ; ചിത്രങ്ങളിലൂടെ

3600 രൂപയ്ക്കാണ് ഒരു കോഴി വിറ്റുപോയത്. അതേസമയം പഴയ ഉടമസ്ഥർ തന്നെ വൻ വിലയ്ക്ക് കോഴികളെ ലേലത്തിന് വാങ്ങുമ്പോൾ വീണ്ടും അവ പോർക്കളത്തിലേക്കെത്താൻ വഴിയൊരുങ്ങുന്നുവെന്ന ആരോപണവും ശക്തമാണ് (Cock Fighting Kasaragod).

Last Updated : Nov 8, 2023, 10:31 PM IST

ABOUT THE AUTHOR

...view details