കാസർകോട് :സ്ത്രീകൾക്ക് ഉറപ്പാക്കുന്ന സംരക്ഷണവും അവകാശവും ദുരുപയോഗം ചെയ്യരുതെന്ന് വനിത കമ്മിഷൻ. സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്നുണ്ട്. തെറ്റായ പരാതികൾ കമ്മിഷന് മുന്നിൽ വരുന്നുണ്ട്. ഇത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
കാസർകോട് കലക്‌ടറേറ്റിൽ നടന്ന അദാലത്തിൽ പരിഗണിച്ച ഒരു പരാതി സംബന്ധിച്ചാണ് കമ്മിഷന്‍റെ പരാമർശം. 2018ലായിരുന്നു പരാതിക്കാധാരമായ സംഭവങ്ങളുടെ തുടക്കം. വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും അതുവേണ്ടെന്ന് വച്ച് പിരിഞ്ഞു. അന്ന് യുവതിക്ക് 20 പവൻ സ്വർണാഭരണങ്ങൾ യുവാവ് സമ്മാനമായി നൽകിയിരുന്നു.