കേരളം

kerala

എം.വി ബാലകൃഷ്ണൻ വീണ്ടും കാസർകോട് ജില്ല സെക്രട്ടറി

By

Published : Jan 22, 2022, 9:01 AM IST

മടിക്കൈയിലെ അമ്പലത്തുകരയിൽ വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ല സമ്മേളനമാണ്‌ ബാലകൃഷ്ണനെ ഐകകണ്ഠേന  തിരഞ്ഞെടുത്തത‌്‌.

mv balakrishnan cpm Kasaragod district secretary  എം.വി ബാലകൃഷ്ണൻ കാസർകോട് ജില്ലാ സെക്രട്ടറി  സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ  സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം
എം.വി ബാലകൃഷ്ണൻ വീണ്ടും കാസർകോട് ജില്ലാ സെക്രട്ടറി

കാസർകോട്: സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. നിലവിൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമാണ്. മടിക്കൈയിലെ അമ്പലത്തുകരയിൽ വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ്‌ ബാലകൃഷ്ണനെ ഐകകണ്ഠേന തിരഞ്ഞെടുത്തത‌്‌.

36 അംഗ ജില്ല കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പെടും. മൂന്നു ദിവസങ്ങളിലായിരുന്നു സമ്മേളനം നിശ്‌ചയിച്ചതെങ്കിലും കൊവിഡ് വ്യാപന സാഹചര്യത്തിൽ ഒറ്റദിവസംകൊണ്ട്‌ പൂർത്തിയാക്കുകയായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ പിളർപ്പ് നടന്ന 1964-ൽ അംഗത്വമെടുത്ത എം.വി.ബാലകൃഷ്ണൻ ആദ്യം കയ്യൂർ-ചീമേനി ലോക്കൽ സെക്രട്ടറി, നീലേശ്വരം ഏരിയ കമ്മറ്റിയംഗം, 1984-ൽ ജില്ല കമ്മറ്റി അംഗം, 1996-ൽ ജില്ലാ സെക്രട്ടേറിയേറ്റംഗം, 2018-ൽ ജില്ലാ സെക്രട്ടറി എന്നിങ്ങനെയാണ് വളർന്നത്‌.

ചെറുവത്തൂർ കൊവ്വൽ എയുപി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂർണസമയ പ്രവർത്തകനായി. കെഎസ്‌വൈഎഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. 12 വർഷം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിനുള്ള അവാർഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംസ്ഥാന ചേമ്പറിന്‍റെ ജനറൽ സെക്രട്ടറിയുമായിരുന്നു ഈ എഴുപതുകാരൻ.


പുതിയ ജില്ല കമ്മറ്റി അംഗങ്ങൾ

എംവി ബാലകൃഷ്ണൻ
പി ജനാർദനൻ
എം രാജഗോപാലൻ
കെ വി കുഞ്ഞിരാമൻ
വിപിപി മുസ്തഫ
വി കെ രാജൻ
സാബു അബ്രഹാം
കെ ആർ ജയാനന്ദ
പി രഘു ദേവൻ
ടി കെ രാജൻ
സിജി മാത്യ
കെ മണികണ്ഠൻ
കെ കുഞ്ഞിരാമൻ (ഉദുമ)
ഇ പത്മാവതി
എം വി കൃഷ്ണൻ
പി അപ്പുക്കുട്ടൻ
വിവി രമേശൻ
പി ആർ ചാക്കോ
ടി കെ രവി
സി പ്രഭാകരൻ
കെ പി വത്സലൻ
എം ലക്ഷ്മി
ഇ കുഞ്ഞിരാമൻ
സി ബാലൻ
എം സുമതി
പി ബേബി
സി ജെ സജിത്ത്
ഒക്ലാവ് കൃഷ്ണൻ
കെ എ മുഹമ്മദ് ഹനീഫ
കെ സുധാകരൻ
എം രാജൻ
കെ രാജ്മോഹൻ
ടി എം എ കരിം
കെ വി ജനാർദ്ദനൻ
സുബ്ബണ്ണ ആൾവ
പികെ നിശാന്ത്

ABOUT THE AUTHOR

...view details