കേരളം

kerala

ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ചു; കേസെടുത്ത് വനിതാ കമ്മീഷൻ

By

Published : Jul 4, 2020, 2:47 PM IST

കണ്ണൂർ ശ്രീകണ്ഠാപുരത്ത് ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇടപെടൽ.

കണ്ണൂർ  യുവതിയെ ഡോക്ടർ പീഡിപ്പിച്ചു  വനിതാ കമ്മീഷൻ  വനിത കമ്മീഷൻ അംഗം ഇ. എം. രാധ  woman raped  doctor raped  doctor raped woman  Kannur
ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ചു; കേസെടുത്ത് വനിതാ കമ്മീഷൻ

കണ്ണൂർ:ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. കണ്ണൂർ ശ്രീകണ്ഠാപുരത്ത് ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇടപെടൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പൊലീസുമായി ബന്ധപ്പെട്ട ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അംഗം ഇ. എം. രാധ അറിയിച്ചു. അതിനിടെ അറസ്റ്റിലായ ഡോ: പ്രശാന്ത് നായിക്കിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details