കേരളം

kerala

Students Helped Haritha Karma Sena : വൈറലായി ആ സൈക്കിൾ ബെല്ലുകൾ, കൊച്ചുമിടുക്കരെ തേടിയെത്തിയത് നവകേരള അംബാസിഡർമാരെന്ന മന്ത്രിയുടെ അഭിനന്ദനം

By ETV Bharat Kerala Team

Published : Sep 21, 2023, 10:21 PM IST

Students carried garbage on bicycles Helped Haritha Karma Sena : ഹരിത കർമ സേനാംഗങ്ങളെ സഹായിക്കാൻ വിദ്യാർഥികൾ സൈക്കിളിൽ മാലിന്യം ചുമന്നതിന് മന്ത്രിയുടെ അഭിനന്ദനം

മാലിന്യമുക്ത നവകേരളത്തിന്‍റെ അംബാസിഡർ  മുഹമ്മദ് ഷിഫാസും മുഹമ്മദ് ഹാദിയും  ഹരിത കർമ്മ സേനാംഗങ്ങൾക്ക് സഹായമായി വിദ്യാർഥികൾ  വിദ്യാർഥികൾക്ക് എം ബി രാജേഷിന്‍റെ അഭിനന്ദനം  മാലിന്യം സൈക്കിളിലേറ്റി വിദ്യാർഥികൾ  Students carrying garbage on bicycles  MB Rajesh congratulated the students  Students help the Haritha Karma Sena members  Haritha Karma Sena Kurumathur
Students Helped Haritha Karma Sena

മന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ വിദ്യാർഥികൾ

കണ്ണൂർ : ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ അവ താത്‌കാലികമായി സൂക്ഷിക്കുന്ന സ്ഥലത്തെത്തിക്കാൻ സഹായിച്ച കൊച്ചു മിടുക്കരെ മാലിന്യമുക്ത നവകേരളത്തിന്‍റെ അംബാസിഡർമാരെന്ന് വിശേഷിപ്പിച്ച് അഭിനന്ദനവുമായി മന്ത്രി എം.ബി രാജേഷ് (MB Rajesh Congratulates Students). തൻ്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കൊച്ചു മിടുക്കരുടെ ചിത്രം ഉൾപ്പടെ മന്ത്രി ഷെയർ ചെയിതിരിക്കുന്നത്. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ (Haritha Karma Sena Kurumathur ) ബിന്ദുവിനും രാജലക്ഷ്‌മിക്കും സഹായമായി സ്വമനസാലെ മുന്നോട്ടുവന്ന മുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനും മുഹമ്മദ് ഹാദി എന്ന മൂന്നാം ക്ലാസുകാരനുമാണ് തങ്ങളുടെ പ്രവര്‍ത്തിയിലൂടെ കേരളത്തിൻ്റെ ശ്രദ്ധ നേടിയിരിക്കുന്നത്.

കുറുമാത്തൂർ സൗത്ത് യു.പി സ്‌കൂൾ വിദ്യാർഥികളാണ് അയൽവാസികളായ ഈ കൊച്ചുമിടുക്കർ. ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദുവിൻ്റെയും രാജലക്ഷ്‌മിയുടെയും അനുഭവവും കുട്ടികളുടെ ചിത്രവും ഹരിത കർമ്മസേനയുടെ പഞ്ചായത്ത് തല ഗ്രൂപ്പിൽ ഷെയർ ചെയ്‌തിരുന്നു. ഇത് കൈമാറി കൈമാറി മന്ത്രിയുടെ പക്കലും എത്തി. ഇക്കഴിഞ്ഞ സെപ്‌റ്റംബർ 16 ന് പതിവുപോലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച്‌ തരംതിരിച്ച്‌ താത്‌കാലികമായി സൂക്ഷിക്കുന്ന ഒന്നര കിലോ മീറ്റർ അകലെയുള്ള കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു ബിന്ദുവും രാജലക്ഷ്‌മിയും (Students Helped Haritha Karma Sena).

കയ്യിലും തലയിലുമായി ഏഴ്‌ ചാക്കുകളുമായി ഇരുവരും നടന്നുനീങ്ങുമ്പോൾ പുറകിൽ നിന്ന് സൈക്കിളിൽ ബെല്ലടിച്ച്‌ രണ്ട് കുട്ടികൾ അടുത്തെത്തി. 'ആവുന്നില്ല അല്ലേ ഏച്ചീ, ആട നിൽക്ക്‌' എന്ന് പറഞ്ഞ് അവർ തന്നെ ഓരോ ചാക്ക് വീതം സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നുവെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു. സന്തോഷ സൂചകമായി ഹരിതകർമ്മ സേനാംഗങ്ങൾ നൽകിയ മിഠായിയുടെ കവർ വലിച്ചെറിയാതെ ചാക്കിൽ തന്നെ നിക്ഷേപിച്ചെന്നും സ്‌കൂളിൽ നിന്നും ലഭിച്ച ക്ലാസ് ആണ് ഇങ്ങനെ ചെയ്യാൻ പ്രേരണയായെന്നും കുട്ടികൾ പറഞ്ഞു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നത്. സ്‌കൂളുകളിൽ നടത്തുന്ന ഹരിത പാഠശാല കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തിയതിൻ്റെ തെളിവാണ് മുഹമ്മദ് ഷിഫാൻ്റെയും മുഹമ്മദ് ഹാദിയുടെയും പ്രവര്‍ത്തി. ഈ കുട്ടികളെ പഞ്ചായത്തിന് വേണ്ടി അഭിനന്ദിക്കുന്നതായി പ്രസിഡൻ്റ് വി.എം സീനയും അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ വേണ്ടിയും തദ്ദേശ സ്വയം ഭരണ വകുപ്പിന്‌ വേണ്ടിയും മുഹമ്മദ് ഷിഫാനെയും മുഹമ്മദ് ഹാദിയെയും ഹൃദയപൂർവ്വം അഭിനന്ദിച്ച മന്ത്രി എം.ബി രാജേഷ് ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ മാലിന്യം ശേഖരിക്കാനും കൊണ്ടുപോകാനുമുള്ള ഇലക്‌ട്രിക്‌ ഓട്ടോ വിതരണം പുരോഗമിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കുറുമാത്തൂർ കോട്ടുപുറം തേറളായി റോഡിലെ ബഷീറിന്‍റെയും(ബാവ) തസ്‌ലീമയുടെയും മകനാണ് മുഹമ്മദ് ഷിഫാസ്. അഷ്‌റഫിൻ്റെയും തസ്‌ലീമയുടെയും മകനാണ് മുഹമ്മദ് ഹാദി. മന്ത്രിയുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും പോസ്റ്റ് വൈറലായതോടെ നാടിൻ്റെ വിവിധ കോണുകളിൽ നിന്നും ഇവരെ തേടി അഭിനന്ദനങ്ങൾ എത്തുകയാണ്.

ABOUT THE AUTHOR

...view details