കേരളം

kerala

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി, പറഞ്ഞത് പാർട്ടി കോൺഗ്രസില്‍

By

Published : Apr 6, 2022, 1:02 PM IST

പ്രതിപക്ഷം കേരളത്തിന്‍റെ വികസനം മുടക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്‍റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Pinarai vijayan's welcome speech at 23rd party congress  pinarai on silverline in his speech at cpim party congress  cpim 23rd party congress kannur  സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്‍ ഉന്നയിക്കുന്നു  പിണറായി വിജയന്‍റെ സ്വാഗത പ്രസംഗം  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി

കണ്ണൂർ:സിപിഎം പാർട്ടി കോൺഗ്രസ്‌ വേദിയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പരമാവധി ശ്രമിക്കുകയാണ്. നാലു വർഷം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

കേരളം വികസന പാതയില്‍ ഏറെ മുന്നിലാണ്. എന്നാല്‍ വികസനം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഒരുപാട് സമരപോരാട്ടങ്ങള്‍ കണ്ട മണ്ണാണ് കണ്ണൂർ. കണ്ണൂര്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണിത്. പാറപ്രം സമ്മേളനം നടന്ന മണ്ണിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലം മുതല്‍ നടന്ന കമ്യൂണിസ്‌റ്റ് ചരിത്രവുമായി ബന്ധപ്പെട്ട പല പോരാട്ടങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ALSO READ:സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി

ABOUT THE AUTHOR

...view details