കേരളം

kerala

മോദിയെ വിശ്വസിച്ച ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് എം.കെ മുനീർ എംഎൽഎ

By

Published : Dec 12, 2019, 3:23 PM IST

സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും എം.കെ മുനീർ

എം.കെ മുനീർ എംഎൽഎ  പൗരത്വ ഭേദഗതി ബില്ല്  CAB  m k muneer against modi
മുനീർ

കണ്ണൂർ: ഭരണഘടനയെ വെല്ലുവിളിക്കുന്ന നയമാണ് നരേന്ദ്ര മോദി നടപ്പിലാക്കുന്നതെന്ന് എം.കെ. മുനീർ. ഭരണഘടനയെ ആദരപൂർവ്വം നമിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് വിശ്വസിച്ച ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഭരണഘടന വികൃതമാക്കുന്ന അവസ്ഥയിലേക്ക് രാജ്യം മാറിയെന്നും മുനീർ പറഞ്ഞു.

മതത്തിന്‍റെയും ജാതിയുടെയും പേരിൽ നിയമം ഉണ്ടാക്കാൻ പാടില്ല, മോദിയും അമിത് ഷായും വിചാരിക്കുന്നത് പോലെ ഭരണഘടനയെ മാറ്റാൻ സാധിക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. ഇത്രയേറെ പീഡനങ്ങൾ നടന്ന സഹചര്യം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ്. ഇരകൾക്കല്ല മറിച്ച് വേട്ടക്കാർക്കാണ് ഇവിടെ നീതിയെന്നും എം.കെ. മുനീർ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ കലക്‌ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയെ വിശ്വസിച്ച ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് എം.കെ മുനീർ എംഎൽഎ
Intro:ഭരണഘടനയെ വെല്ലുവിളിക്കുന്ന നയമാണ് നരേന്ദ്ര മോദി നടപ്പിലാക്കുന്നതെന്ന് എം കെ മുനീർ. ഭരണഘടനയെ ആദരപൂർവ്വം നമിക്കുന്ന ആളാണ് പ്രധാനമന്ത്രി എന്ന് വിശ്വസിച്ച ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഭരണഘടനയെ കാണിക്കാൻ പറ്റാത്ത സ്ഥിതിയിൽ വികൃതമാക്കുന്ന അവസ്ഥയിലേക്ക് രാജ്യം മാറിയെന്നും മുനീർ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ നിയമം ഉണ്ടാക്കാൻ പാടില്ല, മോദിയും അമിത് ഷായും വിചാരിക്കും പോലെ ഭരണഘടനയെ മാറ്റാൻ സാധിക്കില്ലായെന്നും മുനീർ കൂട്ടിച്ചേർത്തു. ഇത്രയേറേ പീഡനങ്ങൾ നടന്ന സഹചര്യം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. ഇരകൾക്കല്ല നീതിയെന്നും വേട്ടക്കാർക്കാണ് ഇവിടെ നീതിയെന്നും എം. കെ മുനീർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ജനദ്രാഹ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ കലക്ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ജില്ലാ ചെയർമാൻ എ. ഡി മുസ്തഫ, സതീശൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു.Body:ഭരണഘടനയെ വെല്ലുവിളിക്കുന്ന നയമാണ് നരേന്ദ്ര മോദി നടപ്പിലാക്കുന്നതെന്ന് എം കെ മുനീർ. ഭരണഘടനയെ ആദരപൂർവ്വം നമിക്കുന്ന ആളാണ് പ്രധാനമന്ത്രി എന്ന് വിശ്വസിച്ച ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഭരണഘടനയെ കാണിക്കാൻ പറ്റാത്ത സ്ഥിതിയിൽ വികൃതമാക്കുന്ന അവസ്ഥയിലേക്ക് രാജ്യം മാറിയെന്നും മുനീർ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ നിയമം ഉണ്ടാക്കാൻ പാടില്ല, മോദിയും അമിത് ഷായും വിചാരിക്കും പോലെ ഭരണഘടനയെ മാറ്റാൻ സാധിക്കില്ലായെന്നും മുനീർ കൂട്ടിച്ചേർത്തു. ഇത്രയേറേ പീഡനങ്ങൾ നടന്ന സഹചര്യം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. ഇരകൾക്കല്ല നീതിയെന്നും വേട്ടക്കാർക്കാണ് ഇവിടെ നീതിയെന്നും എം. കെ മുനീർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ജനദ്രാഹ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ കലക്ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ജില്ലാ ചെയർമാൻ എ. ഡി മുസ്തഫ, സതീശൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു.Conclusion:ഇല്ല

ABOUT THE AUTHOR

...view details