കേരളം

kerala

'ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അനങ്ങിയില്ല'; ആവര്‍ത്തിച്ച് ഗവര്‍ണര്‍

By

Published : Dec 16, 2022, 5:47 PM IST

കണ്ണൂർ യൂണിവേഴ്‌സിറ്റി ചരിത്ര കോൺഗ്രസില്‍ പ്രതിഷേധമുണ്ടായപ്പോള്‍ എംപിയടക്കം സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവര്‍ത്തിച്ചുള്ള ആരോപണം

Kerala governor on Kannur history congress protest  Kerala governor  കണ്ണൂർ യൂണിവേഴ്‌സിറ്റി  ഗവര്‍ണര്‍  ചരിത്ര കോൺഗ്രസിലെ സംഭവത്തിൽ  ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ  കണ്ണൂർ വിസി  governor arif mohammad khan  arif mohammad khan on history congress protest
ആവര്‍ത്തിച്ച് ഗവര്‍ണര്‍

കണ്ണൂർ:കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ചരിത്ര കോൺഗ്രസിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ ഉത്തരവാദിത്തപ്പെട്ട ആരും അനങ്ങിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. എംപിയടക്കം സ്റ്റേജിൽ ഉണ്ടായിരുന്നു. പ്രതിഷേധം തടയാന്‍ പൊലീസ് അവരുടെ മാക്‌സിമം ശ്രമിച്ചുവെന്നും ഗവർണർ കണ്ണൂരിൽ പറഞ്ഞു.

നിരന്തരം റിപ്പോർട്ട് അയക്കാൻ രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും കണ്ണൂർ വിസി അത് ചെയ്‌തില്ല. കണ്ണൂർ വൈസ് ചാൻസലർ കാരണം കാണിക്കല്‍ നോട്ടിസിന് നൽകിയ മറുപടിയിൽ ഇപ്പോഴൊന്നും പറയാനില്ലെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂർ യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര കോണ്‍ഗ്രസ് നടക്കവെ, പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതാണ് ഗവര്‍ണര്‍ക്കെതിരായി പ്രതിഷേധമുയരാന്‍ ഇടയാക്കിയത്.

ABOUT THE AUTHOR

...view details