കേരളം

kerala

വിഴിഞ്ഞം കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതി; ധനമന്ത്രി കെഎൻ ബാലഗോപാൽ

By

Published : Nov 28, 2022, 1:21 PM IST

വിഴിഞ്ഞം സമര സമിതി ഉന്നയിക്കുന്നത് നടക്കാത്ത ആവശ്യം. സമരം ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് കരുതുന്നു എന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ കണ്ണൂരില്‍ പറഞ്ഞു.

ധനമന്ത്രി കെ എൻ ബാലഗോപാൽ  കെ എൻ ബാലഗോപാൽ  വിഴിഞ്ഞം സമരം കെ എൻ ബാലഗോപാൽ  വിഴിഞ്ഞത്തെക്കുറിച്ച് കെ എൻ ബാലഗോപാൽ  വിഴിഞ്ഞം പദ്ധതി കെ എൻ ബാലഗോപാൽ  k n balagopal  k n balagopal on vizhinjam port  vizhinjam protest  vizhinjam port  vizhinjam strike  വിഴിഞ്ഞം സമര സമരിതി  വിഴിഞ്ഞം പ്രതിഷേധം
വിഴിഞ്ഞം കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതി; ധനമന്ത്രി കെ എൻ ബാലഗോപാൽ

കണ്ണൂർ: വിഴിഞ്ഞം കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിശ്ചിത സമയത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സമരം ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് കരുതുന്നു. നടക്കാത്ത ആവശ്യമാണ് സമര സമിതി ഉന്നയിക്കുന്നതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്

പദ്ധതി അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. പലരും വസ്‌തുതകൾ മനസിലാക്കി. എല്ലാവരെയും ബോധ്യപ്പെടുത്തി പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

ABOUT THE AUTHOR

...view details