കേരളം

kerala

തലശ്ശേരിയിലെ സദാചാര ആക്രമണം: പൊലീസിന് വീഴ‍്‍ചയില്ലെന്ന് റിപ്പോർട്ട്

By

Published : Jul 16, 2022, 4:07 PM IST

തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പൊലീസിന് വീഴ്‌ചയില്ലെന്ന റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ ഡിഐജിയ്ക്ക് കൈമാറി

AC submitted report to DIG on thalassery moral attack case  thalassery moral attack case  police moral attack  thalassery police  thalassery news  തലശ്ശേരിയിലെ സദാചാര ആക്രമണത്തില്‍ പൊലീസിന് വീഴ്‌ചയില്ലെന്ന് റിപ്പോര്‍ട്ട്  കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ ആര്‍ ഇളങ്കോ  R Ilango IPS  ദമ്പതികള്‍ക്ക് പൊലീസിന്‍റെ സദാചാര ആക്രമണം  സദാചാര പൊലീസ്  തലശ്ശേരയില്‍ സദാചാര പൊലീസ് ആക്രമണം
തലശ്ശേരിയിലെ സദാചാര ആക്രമണം; പൊലീസിന് വീഴ‍്‍ചയില്ലെന്ന് റിപ്പോർട്ട്

കണ്ണൂര്‍: തലശ്ശേരിയില്‍ സദാചാര ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തലശ്ശേരി എസിയുടെ റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സിസിടിവിയില്‍ പൊലീസ് പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല. കടല്‍ പാലത്ത് വച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസ് മര്‍ദിച്ചുവെന്ന് പ്രത്യുഷ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡിഐജിയ്ക്ക് കൈമാറി.
കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്‍റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.

അതേസമയം സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്.

പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പൊലീസ് അകാരണമായി മര്‍ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്‍റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details